വീടിന് വായ്പ എന്തൊക്കെ വേണം
വീട് ഒരു സ്വപ്നമാണ്, പലർക്കും നിർമിക്കാൻ പോകുന്ന വീടിനെക്കുറിച്ച് കൃത്യമായ പ്ലാനിങ്ങുകളും ഉണ്ടാകും. മനസ്സിലുള്ള വീട് പണിയാൻ കൈവശമുള്ള സമ്പത്ത് മാത്രം മതിയാകണമെന്നില്ല, ഭവനവായ്പ കൂടിയുണ്ടെങ്കിൽ കാര്യങ്ങൾ എളുപ്പമായി.
ഭവന *വായ്പയ്ക്കായി അപേക്ഷിക്കുമ്പോൾ കൈവശം ഉണ്ടായിരിക്കേണ്ട രേഖകൾ* എന്തൊക്കെ എന്നാണ് താഴെ നൽകിയിരിക്കുന്നത്
*സ്വയം സാക്ഷ്യപ്പെടുത്തുന്ന മൂന്നു പാസ്പോർട്ട് സൈസ് ഫോട്ടോ*
*ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിന്റെ കോപ്പി*
*വിലാസം തെളിയിക്കുന്നതിനുള്ള രേഖ*
( ബാങ്ക് പാസ് ബുക്കിന്റെ കോപ്പി, ബാങ്ക് സ്റ്റേറ്റ്മെന്റ്, ടെലിഫോൺ ബില്ല്, കറന്റ് ബില്ല്, വസ്തുവിന്റെ കരമടച്ച രസീത് തുടങ്ങിയവയിലേതെങ്കിലും)
*ശമ്പള വരുമാനക്കാരനല്ല അപേക്ഷകനെങ്കിൽ ബിസിനസ് അഡ്രസ് തെളിയിക്കുന്നതിനുള്ള രേഖ*
*ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് അല്ലെങ്കിൽ പാസ്ബുക്കിന്റെ കോപ്പി*
*ബാങ്കിൽ നിന്നുള്ള ഒപ്പ് വെരിഫിക്കേഷൻ*
*ആസ്തി*
*ബാധ്യത വിവരം* *ശമ്പള സ്ലിപ്* *അല്ലെങ്കിൽ ശമ്പള സർട്ടിഫിക്കറ്റ്*
*രണ്ടുവർഷത്തെ ആദായനികുതി സ്റ്റേറ്റ്മെന്റ് അല്ലെങ്കിൽ ഫോം 16*
*വീടിന്റെ ബന്ധപ്പെട്ട അധികാരികൾ അംഗീകരിച്ച പ്ലാൻ*
*വീട് നിർമിക്കാനുള്ള ബന്ധപ്പെട്ട അധികാരികളുടെ സമ്മത പത്രം*
*വീട് നിർമാണ ചെലവിന്റെ എസ്റ്റിമേറ്റ്*
*ചാർട്ടേഡ് എഞ്ചിനീയറിൽ നിന്നോ ആർക്കിടെക്റ്റിൽ നിന്നോ ഉള്ള വസ്തുവിന്റെ വാല്വേഷൻ റിപ്പോർട്ട്*
*_ഹൗസിങ് സൊസൈറ്റിയിൽ നിന്നാണ് വീട് വാങ്ങുന്നതെങ്കിൽ അലോട്മെന്റ് ലെറ്റർ_*
*ഫ്ലാറ്റാണ് വാങ്ങുന്നതെങ്കിൽ അഡ്വാൻസ് നൽകിയതിന്റെ രസീത്*
*വീട് പണിയുന്ന സ്ഥലത്തിന്റെ കരമടച്ച രസീത്*
*സ്ഥലത്തിന്റെ കൈവശാവകാശ രേഖ*
*നോൺ എൻകംബറൻസ് സർട്ടിഫിക്കറ്റ്*
ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്
കൃഷിസ്ഥലം കൺവെർട്ട് ചെയ്തത് ആണെങ്കിൽ ബന്ധപ്പെട്ട ഓർഡറിന്റെ കോപ്പി
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.