മണിക്കൂറിൽ 16 ലക്ഷത്തിലധികം കാഴ്ചക്കാരുമായി കദരം കൊണ്ടന്റെ ട്രെയ്‌ലർ
ചിയാന്‍ വിക്രം ചിത്രം കദരം കൊണ്ടാന്റെ ട്രെയ്‌ലർ പുറത്തു വിട്ടു.. ഇതു വരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിലാണ് വിക്രം ചിത്രത്തിലെത്തുന്നത്. ചിത്രത്തില്‍ ഇന്റര്‍പോള്‍ ഏജന്‍റായാണ് വിക്രം എത്തുന്നത്. വിക്രത്തിന്റെ 56-ാം ചിത്രമാണ് കദരം കൊണ്ടാന്‍. മികച്ച സ്വീകാര്യത ലഭിച്ചു കൊണ്ടിരിക്കുന്ന ട്രെയിലർ ഇതിനോടകം 16 ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.രാജേഷ് എം സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രം കമലിന്റെ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണലാണ് നിര്‍മ്മിക്കുന്നത്. ജൂലൈ 19 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.ഉലകനായകൻ കമൽഹാസനും ചിയാൻ വിക്രമും ഒന്നിക്കുന്ന ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.