അറിയണം നിങ്ങൾ ആരാണ് രേഷ്മ എന്ന്..ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പടനിലം ഡിവിഷൻ ബിജെപി സ്ഥാനാർത്ഥിയെ നിങ്ങൾ പരിചയപ്പെടണം.
ലോക ചരിത്രത്തിൽ ആദ്യമായി കളരിപ്പയറ്റിലൂടെ റെക്കോർഡ് നേടിയ ആദ്യ പെൺകുട്ടി ..
കേരളത്തിന്റെ തനത് ആയോധന കലയായ കളരിപ്പയറ്റിലെ കോൽത്താരി വിഭാഗത്തിൽ ഉൾപ്പെടുന്ന വടി വീശൽ ഇനത്തിൽ തുടർച്ചയായി 3 മണിക്കൂർ 50 മിനിട്ട് നേരം പ്രകടനം കാഴ്ചവെച്ച് രേഷ്മ ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയിരിക്കുന്നു. കണ്ണൂർ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന കടത്തനാട് കെ പി സി ജി എം കളരിസംഘത്തിന്റെ പതിനാലാമത്തെ ബ്രാഞ്ച് ആയ നൂറനാട്, പടനിലം കളരിയിൽ വെച്ചായിരുന്നു പ്രകടനം. ലോക റെക്കോർഡ് കരസ്ഥമാക്കിയ ആരോമൽ എം രാമചന്ദ്രൻ ഗുരുക്കളുടെ ചിട്ടയായ പരിശീലനത്തിലൊടുവിലാണ് രേഷ്മക്ക് ഇത്തരമൊരു നേട്ടം കൈവരിക്കാൻ സാധിച്ചത്. കഴിഞ്ഞ 3 വർഷക്കാലമായി ആരോമൽ ഗുരുക്കളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന നൂറനാട്, പടനിലം കളരിയിലെ ശിഷ്യയാണ് രേഷ്മ. നവംബർ 22ന് റെക്കോർഡ് അധികൃതരുടെ സാന്നിധ്യത്തിൽ പ്രകടനം കാഴ്ച്ചവെച്ചാണ് രേഷ്മ റെക്കോർഡ് കരസ്ഥമാക്കിയത്.
പെൺകുട്ടികളിൽ അധികം ആരും കടന്ന് വരാത്ത ഇത്തരമൊരു മേഖലയിൽ ആദ്യമായാണ് ഒരു പെൺ സാന്നിധ്യം തന്റെ കരുത്തു തെളിയിയിച്ചിരിക്കുന്നത്. ജില്ലാ - സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള രേഷ്മ വാൾപ്പയറ്റിനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. പടനിലം ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ പഠനത്തിന് ശേഷം ഗവണ്മെന്റ് HSS തോട്ടക്കോണം സ്കൂളിൽ നിന്നും പ്ലസ് ടു പഠനം പൂർത്തിയാക്കി. തുടർന്ന് കേരള യൂണിവേഴ്സിറ്റിയിൽ നിന്നും Bcom ബിരുദം നേടി. രേഷ്മ ഇപ്പോൾ കളരിപ്പയറ്റ് - യോഗ റിസേർച്ചിൽ ആണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നൂറനാട് പടനിലം നാടുവിലേമുറി, മിനി ഭവനത്തിൽ രാജന്റെയും മിനിയുടെയും മകൾ ആണ് 23 കാരിയായ രേഷ്മ. സഹോദരൻ രാകേഷ്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.