കേരളത്തിന്റെ മിക്ക ഇടങ്ങളിലും മഴ കനത്തുപെയ്യാൻ തുടങ്ങി. ചുട്ടുപൊള്ളുന്ന ചൂട് മാറി മഴ ഇങ്ങെത്തുമ്പോൾ വേണം ഏറെ കരുതൽ. കാലാവസ്ഥയിൽ പെട്ടന്നുണ്ടാകുന്ന വ്യതിയാനങ്ങൾ പലവിധത്തിലുള്ള അസുഖങ്ങൾ ഉണ്ടാകാനും കാരണമാകുന്നു. ആഹാരമുൾപ്പെടെയുള്ള ജീവിതശൈലികളിൽ അൽപമൊന്ന് ശ്രദ്ധിച്ചാൽ അസുഖങ്ങളെ ഒരുപരിധി ഇല്ലാതാക്കാം. മഴക്കാല രോഗങ്ങൾ മരണം വരെ സംഭവിക്കുന്നതിന് കാരണമായേക്കാം അതുകൊണ്ടുതന്നെ കരുതലോടെ വേണം ഓരോ ചുവടും മുന്നോട്ട് വയ്ക്കാൻ. തിളപ്പിച്ചാറ്റിയ വെള്ളം കുടിയ്ക്കുന്നത് മഴക്കാലത്ത് ശീലമാക്കാം.ചിക്കന്‍ഗുനിയ, മലേറിയ, കോളറ, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ, എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, പന്നിപ്പനി തുടങ്ങിയവയാണ് മഴക്കാലത്ത് കണ്ടുവരുന്ന പ്രധാനരോഗങ്ങള്‍ . ഇടവിട്ടുള്ള പനി, വിറയല്‍, കടുത്ത തലവേദന, ശരീരവേദന, ക്ഷീണം, എന്നിവയും മഴക്കാലത്ത് മറ്റു രോഗങ്ങളുടെ ലക്ഷണങ്ങളായി കണ്ടുവരാറുണ്ട്. അതുകൊണ്ടുതന്നെ ഭക്ഷണത്തിന്റെയും, കുടിക്കുന്ന വെള്ളത്തിന്റെയും ശുചിത്വം ഉറപ്പുവരുത്തണം. പുറത്തുനിന്നും ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കണം.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.