സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങി ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം നടപ്പിലാക്കുന്നതിനുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസം പുറത്തിറങ്ങി.
ഇതോടെ പ്രവാസികള്‍ക്ക് രാജ്യത്ത് എത്തിയ ഉടനെ ആധാറിന് വേണ്ടി അപേക്ഷിക്കാം.
ന്യൂഡല്‍ഹി: പ്രവാസികള്‍ക്കിനി ആധാര്‍ ലഭിക്കാന്‍ തുടര്‍ച്ചയായി 180 ദിവസം നാട്ടില്‍ തങ്ങേണ്ടതില്ല. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം നടപ്പിലാക്കുന്നതിനുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഇതോടെ പ്രവാസികള്‍ക്ക് രാജ്യത്ത് എത്തിയ ഉടനെ ആധാറിന് വേണ്ടി അപേക്ഷിക്കാം. തുടര്‍ച്ചയായി 182 ദിവസം ഇന്ത്യയില്‍ തങ്ങുന്നവരെ മാത്രമേ റെസിഡന്റ് ആയി കണക്കാക്കി ആധാര്‍ കാര്‍ഡ് അനുവദിക്കൂ എന്നായിരുന്നു നിലവിലെ നിയമം. ഇത് പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിന് തടസമായിരുന്നു. ഈ നിബന്ധന പുതിയ വിജ്ഞാപനത്തോടെ ഇല്ലാതായി. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശംവയ്ക്കുന്ന ഏതൊരാളെയും ഇന്ത്യന്‍ റെസിഡന്റ് ആയി പരിഗണിച്ച് ആധാര്‍ കാര്‍ഡ് നല്‍കുമെന്നാണ് പുതിയ വ്യവസ്ഥ. നികുതി റിട്ടേണിനും മറ്റു കാര്യങ്ങള്‍ക്കുമൊക്കെ ഇനി മുതല്‍ തിരിച്ചറിയല്‍ രേഖയായി പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് സമര്‍പ്പിക്കാനാവും.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.