ആരോഗ്യ സംരക്ഷണത്തിന് പുറമെ ആഹാര സാധനങ്ങള്‍ക്ക് രുചി നല്‍കാനായും ഉപയോഗിക്കുന്ന ഒന്നാണ് ഗ്രാമ്പു. ഫൈബർ, വിറ്റാമിൻ, പൊട്ടാസ്യം എന്നിവ ധാരാളമായി ഗ്രാമ്പുവിൽ അടങ്ങിയിട്ടുണ്ട്. കരളിനെ സംരക്ഷിക്കാനുള്ള ഏറ്റവും ഉപയോഗപ്രദമായ മാർഗങ്ങളിൽ ഒന്നാണ് ഗ്രാമ്പു ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്. പല്ലുവേദനയ്ക്കുള്ള പരിഹാരമായും ഗ്രാമ്പൂ ഉപയോഗിക്കാറുണ്ട്. ഇത് വായിലിട്ടു ചവയ്ക്കുന്നത് വായിലെ ദുര്‍ഗന്ധമൊഴിവാക്കുക മാത്രമല്ല, വായിലെ ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യും. ജലദോഷം, ചുമ എന്നിവയ്ക്കും ശ്വാശ്വത പരിഹാരമായി ഗ്രാമ്പു ഉപയോഗിക്കാറുണ്ട്. തൊണ്ട വേദനയുണ്ടെങ്കില്‍ ഒരു കഷ്ണം ഗ്രാമ്പൂവായിലിട്ട് ചവച്ചാലും ഇത് മാറിക്കിട്ടും. പൊള്ളലേറ്റതിനും മുറിവുകള്‍ ഉണങ്ങുന്നതിനും പറ്റിയ നല്ലൊരു മരുന്നാണ് ഇത്. ഫംഗസ്, ബാക്ടീരിയ എന്നിവയ്‌ക്കെതിരെ ഗ്രാമ്പു പ്രവര്‍ത്തിയ്ക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.