ഓർമ്മകളുടെ വസന്തകാലം

കവിത
ഫർസാന പി.എസ്

തേൻപോൽ മധുരിക്കും ഓർമ്മകൾ
തേനീച്ചപോൽ ഊറ്റിയെടുക്കും
വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ

അക്ഷരങ്ങൾക്കൊപ്പം പറന്ന് നടന്ന്
വിദ്യനേടും വിദ്യാർത്ഥികൾ....
മാഞ്ഞു പോകില്ല മറന്നു പോകില്ല
കാലമേറെയായാലും
വിദ്യകളാം ഓർമ്മകൾ

ആ ഓർമ്മകളിൽ ഒരായിരം
നൊമ്പരങ്ങൾ, പരിഭവങ്ങൾ, ഇണക്കങ്ങൾ
പിണക്കങ്ങൾ, ഒരായിരം ഉണ്ടെങ്കിലും
അതിന് പിന്നിലെ രസകരമാം
നിമിഷങ്ങൾ ഓർക്കവെ.... ഞാൻ

മാഞ്ഞു  പോകില്ല മറന്നു പോകില്ല
കാലമേറിയാലും ഓർമ്മകളാം വിദ്യകൾ .....
ഇരുളിൽ നിലാവുപോൽ
വിദ്യയാം അറിവുകൾ



0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click