ലോകകപ്പ് ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. കഴിഞ്ഞ വർഷങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായാണ് ഇത്തവണ ലോകകപ്പ് പൂരം അരങ്ങേറുന്നത്. ഈ മാസം 30 ന് ആരംഭിക്കുന്ന 12 ആം ലോകകപ്പ് മത്സരങ്ങൾ ജൂലൈ 14 ഓടുകൂടിയാണ് അവസാനിക്കുന്നത്. കഴിഞ്ഞ പതിപ്പിൽ നിന്നും വ്യത്യസ്ഥമായി ഇത്തവണ പത്തു ടീമുകളാണ് ടൂർണമെന്റ് മാറ്റുരയ്ക്കുന്നത്. 2015 ൽ ഓസ്ട്രേലിയയിലും ന്യൂസ്‌ലാൻഡിലുമായി നടന്ന ലോകകപ്പിന് ഇത്തവണ സാക്ഷ്യം വഹിക്കുന്നത് ഇംഗ്ലണ്ടും വെയിൽസുമാണ്.
പത്തു ടീമുകൾ ഉൾപ്പെടുന്ന ഒരു ഗ്രൂപ്പാണ് ഇത്തവണ ലോകകപ്പിന് എത്തുന്നത്. മത്സരങ്ങൾ നടത്തപെടുന്നത് റൗണ്ട് റോബിൻ ഫോർമാറ്റിലായിരിക്കും. 12 ആം ലോകകപ്പിന്റെ ഉദ്‌ഘാടന മത്സരം ഓവലിലും ഫൈനൽ ലോഡ്‌സിലുമായാണ് നടക്കുന്നത്. 2015 ലെ വേൾഡ് കപ്പിൽ ന്യൂസ്‌ലാൻഡിനെ കീഴടക്കി ഓസ്ട്രേലിയ കീരീടം ചൂടി. നിലവിലെ ജേതാക്കളായ ഓസ്ട്രേലിയയോട് സെമിഫൈനലിൽ 95 റൺസിന് തോറ്റ്, ഇന്ത്യ മത്സരത്തിൽ നിന്ന് പുറത്താവുകയായിരുന്നു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.