പുസ്തക വിതരണം ഒന്നിന് പുനരാരംഭിക്കും

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ജൂലൈ ഒന്നു മുതൽ പുസ്തക വിതരണം പുനരാരംഭിക്കും. റഫറൻസ്, പത്ര, മാഗസിൻ, വായനാമുറികൾ എന്നിവ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവർത്തിക്കില്ല. പുസ്തക വിതരണം രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ചുവരെയും മെമ്പർഷിപ്പ് വിതരണം രാവിലെ പത്ത് മുതൽ വൈകിട്ട് നാല് വരെയും ഉണ്ടായിരിക്കും.
കൊവിഡ് 19 പ്രോട്ടോകോൾ അനുസരിച്ച് തിരക്ക് കുറയ്ക്കുന്നതിനായി അംഗത്വ നമ്പറിന്റെ അവസാന അക്കത്തിന്റെ ക്രമത്തിലായിരിക്കും പ്രവേശനം. പൂജ്യം, ഒന്ന് അക്കങ്ങളിൽ നമ്പർ അവസാനിക്കുന്നവർക്ക് തിങ്കളാഴ്ചയും രണ്ട്, മൂന്ന് അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് ചൊവ്വാഴ്ചയും നാല്, അഞ്ച് അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് ബുധനാഴ്ചയും ആറിലും, ഏഴിലും അവസാനിക്കുന്ന നമ്പറുള്ളവർക്ക് വ്യാഴാഴ്ചയും എട്ട്, ഒൻപത് അക്കങ്ങളിൽ അവസാനിക്കുന്ന നമ്പർ ഉള്ളവർക്ക് വെള്ളിയാഴ്ചയും പ്രവേശിക്കാം. കണ്ടെയിൻമെന്റ് സോണിലുള്ളവരും ക്വാറന്റൈനിലുള്ളവരും വരരുത്.
ഫോട്ടോ പതിച്ച ലൈബ്രറി ഐഡന്റിറ്റി കാർഡ് ഉള്ളവർക്കുമാത്രമാണ് പ്രവേശനം. ലൈബ്രറി പരിസരത്ത് കൂട്ടംകൂടാൻ അനുവദിക്കില്ല. പരമാവധി വാഹനങ്ങൾ ഗേറ്റിനു പുറത്ത് പാർക്ക് ചെയ്യണം. ജീവനക്കാരുമായി അകലം പാലിക്കണം.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Need another security code? click