നാട്ടുമാവിലെ മധുരിക്കും മാമ്പഴം
നാട്ടിലെങ്ങും മാങ്ങയുടെ ഉത്സവകാലമാണിത്.
കോ മാങ്ങ, പ്രിയോർ മാങ്ങ, പുളിയൻ മാങ്ങ മൂവാണ്ടൻ മാങ്ങ, ചപ്പികുടിയൻ മാങ്ങ തുടങ്ങി വിവിധ മാമ്പഴ ഇനങ്ങളും ലഭ്യമാണ്.
വലിയ ഷോപ്പിങ് മാളുകളിൽ തുടങ്ങി വഴിയോരങ്ങളിൽ വരെ മാമ്പഴങ്ങൾ വിറ്റഴിക്കപ്പെടുന്നു.
കിലോഗ്രാമിന് 60രൂപ മുതൽ വില തുടങ്ങുന്ന ഇവക്ക് ആവശ്യക്കാർ ഏറെയാണ്.
മാങ്ങ കേരളീയരുടെ ഇഷ്ട വിഭവത്തിൽ ഒന്നാണ്. മാങ്ങാ അച്ചാറ് മുതൽ പഴമാങ്ങ കറി വരെ നമ്മുടെ സദ്യകളിൽ ഇടം പിടിച്ചിട്ടുണ്ട്.
മധ്യകേരളത്തിൽ പ്രതേകിച്ച് അങ്കമാലി, കറുകുറ്റി തുടങ്ങിയ സ്ഥലങ്ങളിൽ മാങ്ങാകറി ഏറെ പ്രിയം നിറഞ്ഞതാണ്.
മാങ്ങയിൽ തേങ്ങ പാൽ ചേർത്ത് നിർമിക്കുന്ന അങ്കമാലി മാങ്ങാക്കറി കല്യാണങ്ങൾക്കും മറ്റും നിർബന്ധിത വിഭവമായി ഇന്നും തുടരുന്നു. വടക്കോട്ടു പോകുമ്പോൾ മാങ്ങ കറിക്കു പകരം മാങ്ങ അച്ചാറിനാണ് കൂടുതൽ പ്രചാരം.
കേരളത്തിന്റെ തെക്കേ അറ്റത്ത് മാങ്ങ, തേങ്ങ അരച്ച കറിക്കാണ് ആരാധകർ കൂടുതൽ.
മാങ്ങയുടെ കച്ചവടം തർക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.പഴുത്ത മാങ്ങാപഴം വാങ്ങിക്കുമ്പോൾ നാടൻ തന്നെ ചോദിച്ചു വാങ്ങിക്കുക. മറുനാടൻ മാങ്ങകളെക്കാൾ എന്തുകൊണ്ടും നമ്മുടെ മാങ്ങകളാണ് ഏറ്റവും നല്ലത്. മധുരവും വിഷരഹിതവുമായ മാമ്പഴം കുട്ടികൾക്ക് ഏറ്റവും പ്രിയം നിറഞ്ഞതാണ്.
മാവ് പൂത്തു തുടങ്ങുതോടൊപ്പം നിരവധി പ്രാണികളും അതിനു ചുറ്റും കൂടുന്നു. മാങ്ങയുടെ തോണ്ടിനുളിൽ മുട്ടയിട്ട് അതിൽ തന്നെ വളരുന്ന പുഴുക്കൾ അപകടക്കാരികളാണ്.
മാങ്ങക്കു പുറത്ത് കറുത്ത പാടുകൾ ഉള്ളവ സൂക്ഷിച്ചു നോക്കിയിട്ടു മാത്രം വാങ്ങുക. മാമ്പഴം മണത്തു നോക്കിയാൽ അതിന്റെ ഗുണം അറിയാം എന്ന് വയസായവർ പറയാറുണ്ട്. മാങ്ങ മണത്തു നോക്കിയേ വാങ്ങാവൂ. മാരകമായ വിഷാംശത്തെ കണ്ടുപിടിക്കാൻ ഇതിലൂടെ ഒരു പരിധി വരെ സാധിക്കും.
മിക്കവാറും കടകളിലും രുചിച്ചുനോക്കി മാമ്പഴം വാങ്ങുവാൻ അവസരം ഉണ്ട്, അത് പരമാവധി ഉപയോഗിക്കുക.
കച്ചവടം തകർക്കുന്നതോടെ കാർബൈഡ് ഉപയോഗിച്ചു മാങ്ങ പഴുപ്പിക്കുന്ന രീതിയും വ്യാപാരികളിലുണ്ട്.
അതുകൊണ്ട് തന്നെ നാട്ടിൻ പുറത്ത് നിന്നും ലഭിക്കുന്ന മാങ്ങകൾ കുടുതലും ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
മാമ്പഴം, ജ്യൂസും ഷേക്കും തുടങ്ങിയ പലതരം പാനിയങ്ങളായി ഉപോയോഗിക്കാറുണ്ടെങ്കിലും ഏറ്റവും ഗുണപ്രതം അതിന്റെ തനതായ രീതിയിൽ തന്നെ തൊണ്ടു കളഞ്ഞ് ഭക്ഷിക്കുന്നതാണ്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.