​വിറ്റാമിൻ നിറച്ച പപ്പായ

നാട്ടിൻ പുറങ്ങളിലും വീട്ടിലെ വളപ്പിലും സാധാരണയായി കണ്ടുവരുന്ന പപ്പായ വിറ്റാമിനാൽ സമൃദ്ധമാണ്. 
ഇന്ന് വിപണിയിൽ പപ്പായയുടെ സജീവ സാന്നിധ്യവുമുണ്ട്. വിധങ്ങളായ ജ്യൂസുകളും ഷേക്കുകളിലും പപ്പായ നിർബന്ധ ചേരുവയാണ്. യഥാർത്ഥത്തിൽ ഈ പപ്പായ കാൻസറിനെ പോലും തടഞ്ഞു നിറുത്താൽ കഴിവുള്ള അപൂർവ ഫലങ്ങളിൽ ഒന്നാണ്. കാരിക്ക പപ്പായ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന പപ്പായയുടെ ജന്മ സ്ഥലം മെക്സിക്കോയാണെന്ന് പറയപ്പെടുന്നു. ബ്രസീൽ, ബംഗ്ളാദേശ്, പാകിസ്ഥാൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ വിപുലമായ രീതിയിൽ പപ്പായ കൃഷി ചെയ്യുന്നു. 
ദഹന സംബന്ധമായ അസുഖങ്ങൾക്കു പപ്പായ ഔഷധമായി ഉപയോഗിക്കുന്നു. പപ്പായ യിൽ നിന്നും ലഭിക്കുന്ന പപ്പൈൻ എന്ന എൻസൈം ചേർന്ന മരുന്നുകൾ മുറിവ്, ചതവ് തുടങ്ങിയവക്ക് ഫലപ്രദമായി ഉപയോഗിക്കുന്നു. നമ്മുടെ പ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കുന്നതിനും കാൻസർ തടയുന്നതിനും അപകടക്കാരികളായ അനേകം ബാക്റ്റീരിയകളെ നശിപ്പിക്കുന്നതിനും പപ്പായക്ക് കഴിയും.
നമ്മുടെ തൊടികളിൽ നിന്നും ലഭിക്കുന്ന ഇത്തരം വിഷരഹിത പഴവർഗങ്ങൾ നമ്മൾ ഒഴിവാക്കരുത്.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Need another security code? click