പൂരപ്രേമികൾ ആവേശത്തോടെയാണ് കൊടിയേറ്റിനു എത്തിയത്. രാവിലെ 11.30യോടെയാണ് തിരുവമ്പാടി ക്ഷേത്രത്തിൽ കൊടിയേറ്റം നടന്നത്.പ്രതേക പൂജകളും ഭൂമി പൂജയുമുൾപ്പെടെയാണ് കൊടിയേറ്റം നടന്നത്.
ഉച്ചയോടെ പറേമേക്കാവ് ക്ഷേത്രത്തിലും കൊടിയേറ്റ് നടന്നു. കൊടിയേറ്റത്തിന്റെ ഭാഗമായി മേളവും ആന എഴുന്നള്ളത്തും നടന്നു.
പൂരത്തിന്റെ ഭാഗമായിട്ടുള്ള ഏട്ട് ഘടകകക്ഷി ക്ഷേത്രങ്ങളിലും കൊടിയേറ്റ് നടന്നു.
ഇതിനിടെ തൃശൂർ പുരം വെടിക്കെട്ടിന് മലപടക്കത്തിന് സുപ്രിം കോടതി അനുമതി അനുവദിച്ചു.2018 -ൽ വെടിക്കെട്ടിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ സാഹചര്യംത്തിലാണ്
ഉത്തരവിൽ വ്യക്തത തേടി ദേവസ്വങ്ങൾ സുപ്രീം കോടതിയെ സമീപിച്ചത്.
ശനിയാഴ്ച്ചയാണ് സാമ്പിൾ വെടികെട്ട്.
ശ്രീലങ്കൻ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിൽ തൃശൂർ പൂരം തിങ്കളാഴ്ച നടക്കും.
പൂരപ്രേമികളെ അവശത്തിലാക്കുന്ന
പുരകാഴ്ചകൾക്ക് ഇനി സാക്ഷ്യം വഹിക്കാൻ തയ്യാറാവാം.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.