ശ്രീലങ്കയ്ക്കെതിരെ വമ്പൻ വിജയവുമായി ഇന്ത്യ

ലോകകപ്പിൽ ശ്രീലങ്കയ്‌ക്കെതിരെ  ഇന്ത്യ കുറിച്ചത് എഴ് വിക്കറ്റിന്‍റെ വമ്പന്‍ വിജയം. ശ്രീലങ്ക ഉയര്‍ത്തിയ 265 റണ്‍ വിജയലക്ഷ്യം മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടമാക്കി 38 പന്തുകള്‍ ബാക്കിനില്‍ക്കേയാണ് ഇന്ത്യ മറികടന്നത്. രോഹിത് ശർമ്മയും രാഹുലും സെഞ്ച്വറി നേടി. 94 പന്തില്‍ 103 റണ്‍സായിരുന്നു രോഹിത് നേടിയത്. തൊട്ടുപിന്നാലെ 118 പന്തില്‍ 111 റണ്‍സ് നേടി രാഹുലും സെഞ്ച്വറി സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് കളിക്കളത്തിൽ ഇറങ്ങിയ ശ്രീലങ്ക  നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സാണ് നേടിയത്.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Need another security code? click