​ലോകകപ്പിൽ ആദ്യ വിജയം ഇംഗ്ളണ്ടിന്

മത്സരങ്ങൾ സംഘടിപ്പിക്കാൻ മാത്രമല്ല വിജയിക്കാനും ഞങ്ങൾക്കറിയാമെന്നു ഇംഗ്ളണ്ട് തെളിയിച്ചു. ലോകകപ്പ് ഉൽഘാടന മത്സരത്തിൽ എതിരാളികളായ സൗത്ത് ആഫ്രിക്കയെ 104 റൺസിനാണ് ഇംഗ്ളണ്ട് തകർത്തത്. 

ടോസ് നേടി ബോളിംഗ് തെരഞ്ഞെടുത്ത സൗത്ത് ആഫ്രിക്കക്കു വേണ്ടി നാപ്പതുക്കാരൻ ഇമ്രാൻ താഹിറാണ് ആദ്യ പന്തെറിഞ്ഞത്.ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ ജോണി ബാരിസ്റ്റോയെ പുറത്താക്കി പുതിയ ചരിത്രം കുറിച്ചു.ലോകകപ്പിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു സ്പിന്നർ ആദ്യ ഓവർ എറിയുന്നത്.ബാരിസ്റ്റോയെ പുറത്താക്കി 2019 ലോകകപ്പിലെ ആദ്യ വിക്കറ്റ് നേട്ടത്തിനും താഹിർ അർഹനായി. 
പതിവ് പോലെ ഗ്രൗണ്ടിന് ചുറ്റും ഓടി നടന്ന് വിക്കറ്റ് നേട്ടം ആഘോഷിക്കുകയും ചെയ്തു.പക്ഷേ പിന്നീട് കളിയുടെ നിയന്ത്രണം 
പുർണ്ണമായും ഇംഗ്ലീഷ് ബാറ്റ്സ്മാന്മാർ ഏറ്റെടുക്കുകയായിരുന്നു. ഇംഗ്ളണ്ടിന് വേണ്ടി ജെയ്സൺ റോയ്,റൂട്ട്,ക്യാപ്റ്റൻ ഇയാൻ മോർഗൻ,ബെൻ സ്റ്റോക്സ് എന്നിവർ അർദ്ധ സെഞ്ചുറി നേടി.
രണ്ട് സെഞ്ച്വറി കുട്ടുകെട്ടുകളാണ് ഇംഗ്ളണ്ടിനെ മികച്ച സ്കോറിലേക്കെത്തിച്ചത്. ഇയാൻ മോർഗാനോടൊന്നിച്ചു ബെൻ സ്റ്റോക്സ് 106 റൺസിന്റെ കുട്ടുകെട്ടുണ്ടാക്കി.79 പന്തുകൾ നേരിട്ട സ്റ്റോക്സ് ഒൻപത് ബൗണ്ടറികൾ ഉൾപ്പെടെ 89 റൺസ് സ്വന്തമാക്കി. 
അവസാന ഓവറുകളിൽ കണിശതയോടെ പന്തെറിഞ്ഞ സൗത്ത് ആഫ്രിക്കൻ ബോളർമാർ ഇംഗ്ളണ്ട് സ്കോർ  എട്ട് വിക്കറ്റ് നഷ്ടത്തിൽ 311റൺസിൽ ഒതുക്കി.സൗത്ത് ആഫ്രിക്കക്കു വേണ്ടി എൻഗിഡി മുന്നും താഹിറും റാബാദ എന്നിവർ രണ്ട് വിക്കറ്റ് വീതംവും  നേടി. 

ഇംഗ്ളണ്ട് ഉയർത്തിയ 312 റൺസ് വിജലക്ഷ്യം പിന്തുടർന്ന സൗത്ത് ആഫ്രിക്കക്കു തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടപ്പെട്ടു. 13 റൺസെടുത്ത ഹാഷിം അംലയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്.അർദ്ധ സെഞ്ചുറികൾ നേടിയ ദസനും ഓപ്പണർ ഡി കോക്കുമാണ് സൗത്ത് ആഫ്രിക്കൻ നിരയിൽ തിളങ്ങിയത്.കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ഇംഗ്ളണ്ട് ബോളർമാർ വിജയം അനായാസമാക്കി.
നാപത്താമത്തെ ഓവറിൽ 207റൺസിന് എല്ലാവരെയും പുറത്താക്കി ഇംഗ്ളണ്ട് 2019 ലോകകപ്പിലെ ആദ്യ വിജയവും സ്വന്തമാക്കി. 
ആദ്യം ബാറ്റുകൊണ്ട് തല്ലിചതച്ച സ്റ്റോക്സ് പന്തുകൊണ്ട് എറിഞ്ഞിടുകയും ചെയ്തതോടെ സൗത്ത് ആഫ്രിക്ക പൂർണ്ണമായും തകർന്നു തരിപ്പണമായി.
ഇംഗ്ളണ്ടിന് വേണ്ടി ആർച്ചെർ മുന്നും ബെൻ സ്റ്റോക്‌സ് രണ്ടു വിക്കറ്റും വീഴ്ത്തി. 

ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ പാകിസ്ഥാൻ, വെസ്റ്റ് ഇൻഡീസിനെ നേരിടും.
ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് ട്രെൻഡ് ബ്രിഡ്ജിലാണ് മത്സരം


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Need another security code? click