കോതമംഗലം എൽദോമാർ ബസേലീയോസ് കോളേജ് വേൾഡ് ആനിമേഷൻ ഡേയോട് അനുബന്ധിച്ച് സേഫ് മൂവ്മന്റ് ഓൺ റോഡ് എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് കൊണ്ട് മൂവാറ്റുപുഴ കെ എസ് ആർ ടി സി ബസ്സ്റ്റാന്റ് പരിസരത്ത് നിന്നും കോതമംഗലത്തേക്ക് ഒരു ബൈക്ക് റാലി സംഘടിപ്പിക്കുന്നു.പൊതുജനങ്ങളിലും പ്രത്യേകിച്ച് യുവതലമുറയിലും വിദ്യാർത്ഥികളിലും ഹെൽമറ്റ് ധരിക്കാനുള്ള ബോധവൽക്കരണ പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങിന്റെ ഉൽഘാടനം മൂവാറ്റുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ ഉഷാ ശശിധരൻ നിർവ്വഹിച്ചു. ചടങ്ങിൽ കോളേജ് ചെയർമാൻ ഷെവലിയാർ പ്രൊഫസർ ബേബി എം വർഗീസ് അദ്ധ്യക്ഷ സ്ഥാനം നിർവ്വഹിക്കുകയും ചടങ്ങിൽ പ്രിൻസിപ്പൽ പ്രൊഫസർ കെ എം ജോർജ് ആശംസകൾ അർപ്പിക്കുകയും ചെയ്തു. പ്രസ്തുത റാലിയിൽ അമ്പതോളം ബൈക്കുകൾ പങ്കെടുത്തു
കുട്ടികളുടെ എല്ലാവരുടേയും കുടുംബങ്ങളിൽ ഒരോത്തരേയും കാത്തിരിക്കാൻ എത്ര പേരാണ് എന്ന് ചെയർപേഴ്സൽ ഓർമ്മിപ്പിച്ചു
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.