​ ​​മലയാളികളുടെ പ്രിയനടൻ ജയറാം സംവിധായകനാകുന്നു

മലയാളികളുടെ പ്രിയനടൻ ജയറാം സംവിധായകനാകുന്നു. മലയാളത്തിലെ  പ്രമുഖ താരങ്ങളെല്ലാം ഇപ്പോൾ സംവിധാനത്തിലേക്കും തിരിഞ്ഞുകൊണ്ടിരിക്കുകാണ്. നടൻ പൃഥ്വിരാജ്, ഷാജോൺ എന്നിവർ സംവിധാനത്തിലേക്ക് തിരിഞ്ഞതിന് പിന്നാലെ മോഹൻലാലും സംവിധാനത്തിലേക്ക് എത്തുന്നുവെന്ന വാർത്തകൾ വന്നിരുന്നു. അതിന് പിന്നാലെയാണ് നടൻ ജയറാമും സംവിധാനത്തിലേക്ക് എത്തുന്നുവെന്ന വാർത്തകൾ വരുന്നത്. ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞാൽ സംവിധാനത്തിലേക്ക് തിരിയുമെന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇത് വ്യക്തമാക്കിയത്.

അതേസമയം മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദറാണ് ജയറാമിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. അനീഷ് അൻവർ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഗ്രാൻഡ് ഫാദറായാണ് താരം എത്തുന്നത്. ബഷീറിന്റെ പ്രേമലേഖനത്തിന് ശേഷം അൻവർ റഷീദ് ഒരുക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ബാബുരാജ്, ഉണ്ണി മുകുന്ദൻ, പിഷാരടി, മല്ലിക സുകുമാരൻ, ധർമ്മജൻ ബോൾഗാട്ടി, വിജയ രാഘവൻ, ബൈജു, ഹരീഷ് കണാരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്ന ചിത്രം ഒരു സാധാരണ കുടുംബത്തിലെ കൊച്ചുമകനും മുത്തച്ഛനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click