വൈദ്യുതി മീറ്റർ നോക്കി ബില്ല് തരാനെത്തുന്നവർ ഇനി വൈദ്യുതി മോഷണവും പിടികൂടും. മീറ്റർ റീഡർമാർക്ക് വൈദ്യുതിമോഷണം പിടികൂടുന്ന ചുമതലകൂടി നൽകിയിരിക്കുകയാണ് വൈദ്യുതിവകുപ്പ്. ഇതിനാവശ്യമായ പരിശീലനവും കൊടുത്തുതുടങ്ങി.
*മീറ്റർ ലൂപ്പിങ്, ഡയറക്ട് കണക്ഷൻ, സർവീസ് വയറിൽനിന്ന് മോഷണം തുടങ്ങിയ തട്ടിപ്പുകളാണ് ഇനി മീറ്റർ റീഡർമാർ പരിശോധിക്കുക.* ഇതുവരെ ഇത് ചെയ്തിരുന്നത് വൈദ്യുതിവകുപ്പിലെ ആന്റി പവർ തെഫ്റ്റ് സ്‌ക്വാഡാണ്. ഇത്തരം ജീവനക്കാരുടെ കുറവും മോഷണത്തിലെ വർധനയുമാണ് മീറ്റർ റീഡർമാരെ ഇൗ ഉത്തരവാദിത്വവുംകൂടി ഏൽപ്പിക്കാൻ കാരണമായത്.
കൃഷി ആവശ്യങ്ങൾക്കുള്ള വൈദ്യുതി സൗജന്യമായിരുന്നതിനാൽ ഇവിടങ്ങളിൽ കാര്യമായ പരിശോധന ഉണ്ടായിരുന്നില്ല. തട്ടിപ്പും കുറവായിരുന്നു. കൃഷിക്കായുള്ള വൈദ്യുതിക്ക് നിരക്ക് ഇൗടാക്കിത്തുടങ്ങിയതോടെ തട്ടിപ്പ് കൂടാൻ സാധ്യതയുള്ളതായും വിലയിരുത്തുന്നു.
സംസ്ഥാനത്ത് പത്തുമാസത്തിൽ കണ്ടെത്തിയത് 25 കോടിയുടെ വൈദ്യുതിമോഷണമാണ്. ഇക്കാലയളവിൽ 20 കോടിയിലേറെ രൂപ പിഴയായി ഇൗടാക്കിയതിൽ 12 കോടിയും മലബാർ മേഖലയിൽനിന്നാണ്. കാസർകോട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് വൈദ്യുതിമോഷണം ഏറ്റവും കൂടുതൽ കണ്ടെത്തിയിട്ടുള്ളത്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.