SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ അല്ലെങ്കിൽ A ലഭിച്ചിട്ടുള്ള കുട്ടികൾക്ക് ( വാർഷിക വരുമാനപരിധി 2 ലക്ഷത്തിൽത്താഴെ) തുടർപഠനത്തിന് സ്കോളർഷിപ്പ് നൽകുന്ന ഒരു പദ്ധതി ബാംഗ്ലൂർ ആസ്ഥാനമായ ഇൻഫോസിസ് ഫൗണ്ടേഷൻ നടത്തുന്നുണ്ട്.
+1, +2 പഠനത്തിന്പ തിനായിരം രൂപയും ( 10000/-) പ്ലസ് 2 കഴിഞ്ഞുള്ള പഠനത്തിന് മൂന്ന് ലക്ഷത്തോളം രൂപയും (3 ലക്ഷം) നൽകുന്നുണ്ട്.
വാർഷികപ്പരീക്ഷകളിൽ 90% മാർക്ക് നേടുന്ന പഠിതാക്കൾക്ക് പഠനകാലം മുഴുവൻ സ്കോളർഷിപ്പ് തുടരും. യാതൊരുവിധ തിരിച്ചടവ് ഉപാധികളുമില്ലാത്ത ഈ സ്കോളർഷിപ്പ് , പഠിക്കാൻ മിടുക്കരായ എന്നാൽ, സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉപകാരമായിരിക്കും.
പത്ത് വർഷത്തോളമായി തുടരുന്ന ഈ പദ്ധതിയിൽ കേരളത്തിൽ നിന്നുള്ള അനേകം കുട്ടികൾ ഉൾപ്പെടെ ആയിരത്തിലധികം പേർ നിലവിൽ സ്കോളേഴ്സായുണ്ട്.
SSLC സിലബസ് അടിസ്ഥാനത്തിലുള്ള ഒരു എഴുത്തുപരീക്ഷയും അഭിമുഖവുമാണ്
യോഗ്യതാ രീതി. ജൂൺ മാസത്തിൽ ഓരോ ജില്ലാ കേന്ദ്രങ്ങളിലും നടക്കുന്ന പരീക്ഷയ്ക്ക് ഓൺലൈൻ ആയിട്ടാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന തിയ്യതിയും വിലാസവും മെയ് 15ന് ശേഷം പ്രമുഖ പത്രങ്ങളിൽ പ്രസിദ്ധീകരിക്കും.
വിവരങ്ങൾക്ക് :
9447362008.
9446469046.
9446941675.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.