​മോര് കുടിപ്പിച്ച് പോലീസ്

കടുത്ത വേനലിൽ ഒരു ഗ്ലാസ് മോര് വെള്ളം കിട്ടിയാൽ കൊള്ളാമെന്ന് തോന്നുന്നുണ്ടോ.. എങ്കിൽ ഒന്ന് പോലീസ് സ്റ്റേഷനിൽ കയറി ഇറങ്ങിയാൽ മതി.
പരാതിക്കാരനോ കുറ്റവാളിയോ എന്ന വേർതിരിവില്ലാതെ മോരു വിതരണം നടത്തി മാതൃക കാട്ടുകയാണ് നഗരൂർ പോലീസ്‌ സ്റ്റേഷനിലെ പോലീസുകാർ.
നല്ല പച്ചമോരിൽ ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചതച്ചു ചേർത്ത് തണുത്ത വെള്ളമൊഴിച്ച്‌ പാകത്തിന് ഉപ്പും ചേർത്ത് തയാറാക്കുന്ന ഈ മോരും വെള്ളം കുടിക്കാൻ ദിവസവും ഇവിടെ നിരവധി ആളുകൾ എത്താറുണ്ട്. എസ്‌ഐ മുതൽ കോൺസ്റ്റബിൾ വരെ എല്ലാവരും സഹകരിക്കുന്ന മോര് വിതരണം തുടങ്ങിയിട്ട് ഒരു മാസത്തോളമായി. തുടക്കത്തിൽ പോലീസുകാർ സ്വന്തം പോക്കറ്റിൽ നിന്നാണ് ഇതിനായി പണം കണ്ടെത്തിയിരുന്നത്. എന്നാൽ ഇപ്പോൾ നിരവധി ആളുകളാണ് സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്. 200 മുതൽ 250 ഗ്ലാസ്‌ മോരുവെള്ളം ഇവർ ദിവസവും വിതരണം ചെയ്യുന്നു. കടുത്ത ചൂടിൽ നിരവധി ആളുകളാണ് മോര് കുടിക്കുന്നതിനായി ഇവിടെ എത്തുന്നത്. ഒരു കുപ്പി വെള്ളത്തിനു വരെ ഉയർന്ന വിലയിടാകുമ്പോൾ തീർത്തും സൗജന്യമായാണ് ഈ മോരു വിതരണം എന്നത് ഏറെ ശ്രദ്ധേയമാണ്.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Need another security code? click