ചില ഭക്ഷണങ്ങളും മുടിയുടെ വളര്‍ച്ചയെ ഒരു പരിധി വരെ സഹായിക്കാറുണ്ട്. പച്ചക്കറികൾ ധാരാളമായി കഴിക്കുന്നതും മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കും. തലമുടിയുടെ പല പ്രശ്‌നങ്ങള്‍ക്കും കഞ്ഞിവെള്ളം ഉത്തമ പരിഹാരമാണ്. മുടിയില്‍ ഷാംപൂ ചെയ്ത ശേഷം കഞ്ഞിവെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് മുടിയെ മൃദുവാക്കാന്‍ സഹായിക്കും.
ആന്റി ഓക്‌സിഡന്റുകള്‍ നെല്ലിക്കയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്നു. ദിവസവും ഒരു നെല്ലിക്ക വീതം കഴിക്കുന്നത് മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് ഏറെ ഗുണകരമാണ്. ഇലക്കറികള്‍ ധാരാളം പോഷകങ്ങളാല്‍ സമ്പന്നമാണ്. അതുകൊണ്ടുതന്നെ ഇലക്കറികളും മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കും. കറ്റാര്‍വാഴയുടെ ജെല്ലും മുട്ടയുടെ വെള്ളയും ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് മുടി കൊഴിച്ചിലിനെ ചെറുക്കാന്‍ സഹായിക്കും
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.