"രാജാക്കന്മാരും കാലാവസ്ഥ വ്യതിയാനവും "

രാജാക്കന്മാരും കാലാവസ്ഥ വ്യതിയാനവും' കെ ആർ സുനിലിന്റെ ഫോട്ടോഗ്രാഫുകൾ മനുഷ്യഹൃദയത്തോടെ നേരിട്ട് സംവദിക്കുന്നവയാണ്.

ജീവിതത്തിലെ നിസ്സഹായതയും അനിശ്ചിതത്വവും നേർക്കാഴ്ച്ചകളാക്കുന്ന മഞ്ചു ക്കാർക്കും കടലെടുത്ത വീടുകൾക്ക് തുടർച്ചയായി സുനിലിന്റെ അടുത്ത ഫോട്ടോഗ്രാഫി പ്രദർശനം.
ഇത്തവണ ചവിട്ട് നാടകവും കടലുമായി ബന്ധപ്പെട്ട പശ്ചാത്തലമാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ഏഴ് വർഷമായി സുനിൽ ഈ സംരംഭത്തിന് പുറകിൽ ഉണ്ട് . കാലാവസ്ഥ വ്യതിയാനം മൂലമുള്ള വേലിയേറ്റം വിതയ്ക്കുന്ന ദുരിതങ്ങൾ പേറുന്ന ജീവിത പരിസരങ്ങൾ .
തട്ടിൽ അവർ രാജാക്കന്മാരും റാണികളുമാണ്. നാടകത്തിലുള്ള അഭിനിവേശമാണ് ഇല്ലായ്മ യോടും വെള്ളക്കെട്ടിനോടും പൊരുതുന്ന കലാകാരന്മാരുടെ കൈമുതൽ.
മനുഷ്യ ജീവിതത്തിന്റെ നിസ്സാരതയും ദുരിതവും നിന്ദയും അനുഭവിച്ച് സ്വന്തം കലയിൽ മുഴുകിയ കലാകാരന്മാരുടെ തീവ്രസൗന്ദര്യമുള്ള ഈ ചിത്രങ്ങൾ നേരിട്ട് കാണുക തന്നെ വേണം. മട്ടാഞ്ചേരിയിലെ ജ്യൂ സ്ട്രീറ്റിലുള്ള കാശി ഹല്ലേ ഗ്വ ഹൗസിലാണ് കാഴ്ചയുടെ ഈ വിരുന്നൊരുക്കിയിരിക്കുന്നത്.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Need another security code? click