കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിയ്ക്കുന്ന നമ്മുടെ സർക്കാർ, ആരോഗ്യ പ്രവർത്തകർ, നിയമ പാലകർ മറ്റനേകം സന്നദ്ധ പ്രവർത്തകർ, പൊതുപ്രവർത്തകർ, മാധ്യമ പ്രവർത്തകർ എന്നിവർക്കു സമർപ്പിച്ചു കൊണ്ട് എം ലാബ് ക്രീയേഷനു വേണ്ടി വി.പി.ശ്രീകാന്ത് നായർ രചിച്ച് ഹാരിസ് മുഹമ്മദ് ബാബു സംഗീതം നൽകി പിന്നണി ഗായകനായ മിഥുൻജയരാജ് പാടിയ ആൽബമാണ് " കരുതലോടെ ". മാധ്യമ പ്രവർത്തകനായ സാലി മേലാക്കമാണ് സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഇതിൻറെ ക്യാമറ ഇന്ദു പ്രസാദും ഓഡിയോ മിക്സിങ് ഇമാം മജ്‌മൂറും വീഡിയോ എഡിറ്റിംഗ് ഫർഹാൻ ഹബീബും മാസ്റ്ററിങ് ശ്രീകുമാർ തൃശൂരും നിർവഹിച്ചിരിക്കുന്നു." എന്തെ മുകിലിനു കൺനിറഞ്ഞുവോ" എന്ന് തുടങ്ങുന്ന ഗാനം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ പിരിമുറുക്കം കുറക്കാൻ മിഥുൻറെ മധുര ശബ്ദത്തിന് കഴിയുന്നുണ്ട്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.