കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ഉന്നതതല അവലോകന യോഗം ചേർന്ന് സുപ്രധാനമായ തീരുമാനങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. കൊവിഡ് 19 ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാൻ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഇന്നലെ നിർദ്ദേശിച്ചിരുന്നു. ഇത്തരത്തിൽ കൂടുതൽ നടപടികളിലേക്ക് രാജ്യം കടക്കുകയാണ്.
കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്, കൂടുതൽ ആളുകളിലേക്ക് കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ നിരീക്ഷണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ കേന്ദ്ര സർക്കാരിനൊപ്പം നാം ഓരോരുത്തരും അണി ചേരേണ്ടതുണ്ട്. പ്രധാനമന്ത്രിയുടെ അഭിസംബോധനയ്ക്കായി കാത്തിരിക്കാം.
#പരിഭ്രാന്തിയരുത്_കരുതലാകാം
#IndiaFightsCorona
#SayYes2Precautions
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.