തൃശ്ശൂരിൻ്റെ പൊൻതിളക്കത്തിന് 11 വർഷമായി പരിചമുട്ട് മത്സരത്തിൽ തിളങ്ങുന്ന മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്ക്കൂളും

കൊടകര: പരിചമുട്ട് (എച്ച് എസ്സ് വിഭാഗം ) മത്സരത്തിൽ മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂളിന് 11 -ാം വർഷവും എ ഗ്രേഡ് ലഭിച്ചു. ഇത്തവണ മത്സരത്തിൽ പങ്കെടുത്തത്  അർജുൻ കൃഷ്ണ, ആദർശ് മനോജ്, അമർനാഥ് എ ആർ,അഗ്നിമിത്രൻ പി.പി, അർജുൻ ഐ എസ്സ് , അദ്വൈദ് കൃഷ്ണ പി യു , മുഹമ്മദ് തമീം ദേവദത്തൻ കെ എസ് എന്നിവരാണ്.


എല്ലാവർഷവും ജൂൺ മാസത്തിൽ സ്ക്കൂൾ തുറന്ന് തൊട്ടടുത്ത ആഴ്ച മുതൽ പരിചമുട്ട് പരിശീലനം ആരംഭിക്കും. നല്ല മെയ് വഴക്കം ആവശ്യമായ കലാരൂപമായതിനാൽ കഠിനമായ പരിശീലനമാണ് നൽകുന്നത്. ആദ്യകാലങ്ങളിൽ മറ്റുജില്ലകളിൽ ന്നിന്നും വന്ന ഗുരുക്കൻമാരായിരുന്നു പരിശീലനം നൽകിയിരുന്നത്. പിന്നീട് സ്കൂളിലെ തന്നെ പൂർവ്വ വിദ്യാർത്ഥികളായ അമൽ, അനന്തു, അതുൽ, അർജുൻ എന്നിവരാണ് പഠിപ്പിച്ചുവരുന്നത്. ഹെഡ്മിസ്ട്രസ്സ് എം . മഞ്ജു ടീച്ചറിൻ്റെ അഭ്യർത്ഥനപ്രകാരം ഓഫീസ് സ്റ്റാഫായ ജനിൽ വളരെ സന്തോഷപൂർവ്വം ഇതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും പരിശീലനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തുവരുന്നു. 11 വർഷമായി ജനിലിൻ്റെ നേതൃത്വത്തിലാണ് മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്ക്കൂളിൽ നിന്നും സബ് ജില്ല തലം മുതൽ സംസ്ഥാന തലം വരെ പരിചമുട്ട് മത്സരത്തിൽ പങ്കെടുക്കുന്നത്.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click