അദ്ധ്യാപകരാകാനുള്ള യോഗ്യത പരീക്ഷക്ക് നാളെയും കൂടി അപേക്ഷിക്കാം



LP,UP, HS അധ്യാപക നിയമന യോഗ്യത പരീക്ഷയായ കെ-ടെറ്റിന് നാളെ വരെ അപേക്ഷിക്കാം 

⭕ KTETന് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
▪ഫോട്ടോക്ക് താഴെ പേരും തിയ്യതിയും (6 മാസത്തിനകമുള്ള തിയ്യതി ) എഴുതിയിരിക്കണം.
▪അപേക്ഷ സമര്‍പ്പിച്ച് ഫീസ് അടച്ചു കഴിഞ്ഞാല്‍ പിന്നീട് യാതൊരുവിധ തിരുത്തലുകളും അനുവദിക്കുകയില്ല.

⭕ അപേക്ഷ സമയത്ത് ഉണ്ടായിരിക്കേണ്ട രേഖകൾ
a-പാസ്പ്പോർട്ട് സൈസ് ഫോട്ടോ 
b-യോഗ്യതാ സർട്ടിഫിക്കറ്റ്
c-മാർക്ക് ലിസ്റ്റ് കോപ്പി (മൊത്തം മാർക്കിന്റെ ശതമാനം കണ്ടെത്തുന്നതിന്)
d-ആധാർ കാർഡ് നമ്പർ

⭕ പരീക്ഷ മീഡിയം
മലയാളം / ഇംഗ്ലീഷ് ഏതാണോ വേണ്ടത് ആദ്യമേ ഉറപ്പുവരുത്തുക.

⭕ പരീക്ഷ ഫീസ്:
ഒന്നിലധികം കാറ്റഗറികള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോ കാറ്റഗറിക്കും 500 രൂപാ വീതവും SC/ST/PH/Blind വിഭാഗത്തിലുള്ളവര്‍ 250 രൂപാ വീതവും അടയ്ക്കണം.ഓരോ കാറ്റഗറിയിലേയ്ക്കും അപേക്ഷിക്കാനുള്ള യോഗ്യതയുടെ വിവരങ്ങള്‍ അടങ്ങിയ പ്രോസ്‌പെക്ടസ്, വിജ്ഞാപനം, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എന്നിവ ലിങ്കിൽ ലഭ്യമാണ്.  

⭕ ഒന്നോ അതിലധികമോ കാറ്റഗറികളില്‍ ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ. 

⭕ പ്രധാന തിയ്യതികൾ 👇🏻
▪ അപേക്ഷിക്കേണ്ട അവസാന തിയ്യതി: ‪04 -10-2019‬
▪ ഫൈനൽ പ്രിന്റ് എടുക്കുന്നതിനുള്ള അവസാന തിയ്യതി: 05 -10-2019‬
▪ അഡ്മിറ്റ് കാർഡ് ഡൗൺ ലോഡ് ചെയ്യേണ്ട തിയ്യതി 25-10-2019 മുതൽ


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click