ഇന്ന്മിക്കവരെയും ബാധിക്കുന്ന വലിയ പ്രശ്നമാണ് മുഖക്കുരു.ശരീരത്തിലെ ഏറ്റവും സെന്സിറ്റീവായ ഭാഗങ്ങളിൽ ഒന്നാണ് മുഖം. അതുകൊണ്ടുതന്നെ മുഖത്തിന്റെ ഭംഗി നശിച്ചിട്ട് അത് പരിഹരിക്കുന്നതിനേക്കാൾ അത് വരാതെ കാത്ത് സൂക്ഷിക്കുന്നതാണ് ഏറ്റവും ബെസ്റ്റായ മാർഗം. അതിനാൽ മുഖക്കുരു ഉണ്ടാവുന്നതിന്റ കാരണമാണ് നാം ആദ്യം തിരിച്ചറിയേണ്ടത്. തിരിച്ചറിഞ്ഞാൽ മാത്രമേ അതിന് ശരിയായ രീതിയിൽ പരിഹാരം കണ്ടെത്താനും വരാതെ സൂക്ഷിക്കാനും കഴിയുകയുള്ളു.ഇടയ്ക്കിടയ്ക്ക് മുഖം കഴുകുന്നത് ശീലമാക്കുന്നതും മുഖത്ത് അഴുക്ക് ഇരിക്കാതെ മുഖത്തെ സംരക്ഷിക്കും. അമിതമായി വെയിലേറ്റ് മുഖം വാടുന്നവര്‍ക്ക് മികച്ച പരിഹാരമാണ് ഐസ് ക്യൂബ്. ഐസ് ക്യൂബ് വൃത്തിയുള്ള തുണിയില് പൊതിഞ്ഞ ശേഷമാണ് മുഖത്ത് ഉരയ്‌ക്കേണ്ടത്. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം മുഖത്ത് മേയ്ക്കപ്പ് ഇടുക. ആവശ്യം കഴിഞ്ഞാലുടൻ മെയ്ക്കപ്പ് തുടച്ച് വൃത്തിയാക്കാനും മറക്കരുത്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.