റിലാക്‌സായി ആ 'ശങ്കമാറ്റാം' ആപ്പ്.വരുന്നു

കൊച്ചി: വിനോദ സഞ്ചാര മേഖലകളിലും കേരളത്തിലെ പ്രധാന നഗരങ്ങളിലും പട്ടണങ്ങളിലും മിനി ടോയ്‌ലറ്റ് കോംപ്ലക്സ് പദ്ധതിയുമായി കൊച്ചി ആസ്‌ഥാനമായ സ്റ്റാർട്ടപ്പ് കമ്പനി. റിലാക്സേഷൻ എന്ന ബ്രാൻഡ് നാമത്തിലാകും പദ്ധതി നടപ്പാക്കുക. സുരക്ഷയും, വൃത്തിയും, ഉറപ്പ് നൽകുന്ന ടോയ്‌ലറ്റ് കോംപ്ലക്സുകൾ ആപ്പുമായി ബന്ധിപ്പിക്കും. ആൻഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ റിലാക്സേഷൻ ആപ്പ് ഡൗൺലോഡ് ചെയ്യുന്നവർക്ക് ടോയ്‌ലറ്റ് കോംപ്ലക്സുകൾ സ്‌ഥിതി ചെയ്യുന്ന സ്‌ഥലങ്ങൾ കണ്ടെത്താനും ഉപഗത്തിനായി മുൻകൂട്ടി ടോക്കൺ എടുക്കാനും കഴിയും.

പുരുഷന്മാർക്കും സ്ത്രീകൾക്കും രണ്ടു ശുചിമുറികൾ, ഭിന്നശേഷി, ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കായി ഒരു ശുചിമുറി, വാഷ് റൂം, സാനിറ്ററി നാപ്കിൻ വെൻഡിങ് മെഷീൻ, ഇൻസിനറേറ്റർ, ഫീഡിങ്ങ് റൂം, കുടിവെള്ള സൗകര്യം, ഓക്സിജൻ പാർലർ എന്നിവയടങ്ങുന്നതാണ് ടോയ്‌ലറ്റ് കോംപ്ലക്സ്. പണം നൽകി ഉപയോഗിക്കാവുന്ന തരത്തിലുള്ള ടോയ്‌ലറ്റ് കോംപ്ലക്സുകൾക്ക് പുറത്ത് ക്യാമറ നിരീക്ഷണവും ഉണ്ടാവുമെന്നതിനാൽ സുരക്ഷയും ഉറപ്പ് നൽകുന്നു.

900  ചതുരശ്ര അടി സ്‌ഥലമാണ്‌ ഇതിനായി ആവശ്യമുള്ളത്. കൊച്ചി നഗരത്തിലാണ് പദ്ധതി ആദ്യം ആരംഭിക്കുക. ഓരോ ടോയ്‌ലറ്റ് കോംപ്ളക്സിലും മൂന്ന് പേർക്ക് വീതം തൊഴിൽ നൽകാനും കഴിയും. ആപ്പിന്റെ ഓരോ പതിനായിരം ഡൗൺലോഡിനും ഒരു കുട്ടിയുടെ വീതം വിദ്യാഭ്യാസം സ്പോൺസർ ചെയ്യാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഒരു വർഷത്തിനകം ഇരുപതോളം മിനി ടോയ്‌ലറ്റ് കോംപ്ലക്സുകൾ നിർമ്മിക്കാനാണ് പദ്ധതി. പാർക്കിങ്ങ് സൗകര്യവും ഉണ്ടാകും.

നഗരത്തിൽ സ്‌ഥലം കണ്ടെത്തൽ പ്രധാന വെല്ലുവിളിയാണെന്നും സ്‌ഥലം ലഭ്യമായാൽ  എത്രയും വേഗം പദ്ധതി നടപ്പിലാക്കാൻ കഴിയുമെന്നും ടീം റിലാക്സേഷൻ സി.ഇ.ഒയും സ്‌ഥാപകനുമായ അനീഷ്, പി.ആർ.മാനേജർ ശ്യാം ശീതൾ, പ്രമോദ് എന്നിവർ അറിയിച്ചു. റിലാക്സേഷൻ പദ്ധതി വിജയകരമായി നടപ്പാക്കാൻ കഴിഞ്ഞാൽ കൊച്ചിയിലെ മാലിന്യ സംസ്കരണത്തിനായി നൂതന ആശയം നടപ്പാക്കുമെന്നും അനീഷ് പറഞ്ഞു.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click