ശ്രീ മീഡിയ സൗണ്ട് റിക്കോർഡിങ് സ്റ്റുഡിയോ ഓപ്പൺ ചെയ്തു


ഡിജിറ്റല്‍ മീഡിയാ രംഗത്തെ അനന്ത  സാദ്ധ്യതകള്‍ ഇതാ നിങ്ങള്‍ക്ക് മുന്‍പില്‍ തുറന്നിരിക്കുന്നു അത്യാധുനിക സൗണ്ട് റിക്കോര്‍ഡിംഗ് സൗകര്യങ്ങള്‍ ഇനി തൃപ്പൂണിത്തുറയിലും.  ശ്രീ മീഡിയ ഡിജിറ്റല്‍ സൗണ്ട് റിക്കോര്‍ഡിംഗ് സ്റ്റുഡിയോ ശ്രീ വെങ്കിടേശ്വര സ്കൂളിന്  എതിർ വശം, മിനി ബൈപ്പാസിൽ തുറന്നു പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. ഇതിൻറെ ഉത്‌ഘാടനം പ്രശസ്ത സിനിമ പിന്നണിഗായകൻ  ബിജു നാരായണൻ നിർവഹിക്കുകയും അതിഥികളായി  ഗണേഷ് സുന്ദരവും,  പ്രിയ ആർ പൈയും പങ്കെടുത്തു.
 
റെക്കോര്‍ഡിംഗ് രംഗത്തെ അതി നൂതന സൗകര്യങ്ങള്‍ കോര്‍ത്തിണക്കി തൃപ്പൂണിത്തുറയിൽ  ഡിജിറ്റല്‍ സൗണ്ട് റിക്കോര്‍ഡിംഗ് സ്റ്റുഡിയോ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു . സൗണ്ട് റിക്കോര്‍ഡിംഗ്, മിക്സിംഗ്, ഡബ്ബിംഗ് തുടങ്ങിയ സൗകര്യങ്ങൾ ഈ  സ്ഥാപനത്തില്‍ നിന്നും ലഭ്യമാണ്. പരസ്യങ്ങള്‍, അനൗണ്‍സ്മെന്‍റ്, സ്റ്റേജ് ഷോ തുടങ്ങി വിവിധ രംഗങ്ങള്‍ക്കാവശ്യമായ ഓഡിയോ റിക്കോര്‍ഡിംഗ് ഉത്തരവാദിത്വത്തോടെ പ്രൊഫഷണലുകളുടെ സഹായത്തോടെ ഇനി ഒരുക്കാം. ഓഡിയോ റിക്കോര്‍ഡിംഗ് സേവനം ഇനി നിങ്ങളുടെ നഗരത്തിലും റിക്കോര്‍ഡിംഗ് രംഗത്ത് മികവ് തെളിയിച്ച പ്രൊഫഷണലുകളുടെ സഹായത്തോടെ നിങ്ങള്‍ക്കാവശ്യമായ റിക്കോര്‍ഡിംഗ് ഏറ്റവും കൃത്യതയോടെ തയ്യാറാക്കാം ഈ സ്റ്റുഡിയോയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നത് ഇടുക്കി സ്വദേശിയായ ശ്രീകാന്ത് രാജപ്പൻ എന്ന സൗണ്ട് എൻജിനീയറാണ്. ഇദ്ദേഹം ത്രിപ്പൂണിത്തുറ ആർ എൽ വി കോളേജിൽനിന്നും  സംഗീതത്തിൽ ബിരുദവും,  സൗണ്ട്  എൻജിനീയറിങ്ങിൽ ഡിപ്ലോമയും കരസ്ഥമാക്കിയ ആളാണ് കൂടാതെ ഗാനമേള വേദികളിൽ തിളങ്ങുന്ന ഒരുഗായകനുമാണ്. കേരളത്തിനകത്തും പുറത്തുമുള്ള  പ്രശസ്തമായ അനേകം റിക്കോർഡിങ് സ്റ്റുഡിയോകളിൽ സൗണ്ട്എൻജിനീയറായി പത്തിലധികം വർഷത്തെ പ്രവർത്തി പരിചയവും ഇദ്ദേഹത്തിനുണ്ട്. ശ്രീകാന്തിൻറെ ഭാര്യ  അഞ്ജുവും, സാത്വിക എന്ന മകളും ഉണ്ട്. മകളും പാട്ടുവഴിയിൽ തന്നെ കൂടെയുണ്ട്.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Need another security code? click