സഹകരണ സംഘങ്ങളില്‍ 344 ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം
സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണസംഘങ്ങളിലെയും സഹകരണ ബാങ്കുകളിലെയും 344 ഒഴിവുകളിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. പരീക്ഷാ ബോർഡ് നടത്തുന്ന എഴുത്തുപരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണസ്ഥാപനങ്ങൾ നടത്തുന്ന കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിൽ പരീക്ഷാ ബോർഡ് നൽകുന്ന ലിസ്റ്റിൽനിന്ന് സംഘങ്ങൾ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് നിയമനം.
തസ്തികയും യോഗ്യതയും
ജൂനിയർ ക്ലാർക്ക്/കാഷ്യർ: സഹകരണ നിയമത്തിന് വിധേയം. എസ്.എസ്.എൽ.സി. അഥവാ തത്തുല്യ യോഗ്യതയും സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സുമാണ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) അടിസ്ഥാന യോഗ്യത.
ഡേറ്റ എൻട്രി ഓപ്പറേറ്റർ: ബിരുദവും അംഗീകൃത ഡേറ്റാ എൻട്രി കോഴ്സ് വിജയവും.
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ: ഫസ്റ്റ് ക്ലാസ് ബി.ടെക്. (കംപ്യൂട്ടർ സയൻസ്, ഐ.ടി., ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്) /MCA/MSc (Computer Science or IT). റെഡ്ഹാറ്റ് സർട്ടിഫിക്കറ്റ് അധിക യോഗ്യതയായി പരിഗണിക്കും.
അപേക്ഷയും, ചെല്ലാനും, ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
അപേക്ഷയും അനുബന്ധങ്ങളും ഡിസംബർ 31-ന് വൈകീട്ട് അഞ്ചു മണിക്ക് മുമ്പായി സഹകരണ സർവീസ് പരീക്ഷാ ബോർഡിൽ ലഭിക്കണം. വിലാസം: സഹകരണ സർവീസ് പരീക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്, ഓവർ ബ്രിഡ്ജ്, തിരുവനന്തപുരം-695001.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.