രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗാനഗന്ധർവൻ. മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിലെ പുതിയു പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധയാർശിച്ചിരിക്കുന്നത്. ഒറ്റനോട്ടത്തിൽ ഒരു ഗാനമേള ടീമിന്റെ പോസ്റ്റർ എന്ന് മാത്രമേ തോന്നൂ. എന്നാൽ സൂക്ഷിച്ച് നോക്കുമ്പോളല്ലേ രസം മൈക്ക് പിടിച്ചുനിൽക്കുന്നത് മമ്മൂട്ടിയും സുരേഷ് കൃഷ്ണയും മനോജ് കെ ജയനടക്കമുള്ള താരങ്ങളാണ്.നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.‘ഗാനമേള വേദികളില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന കലാസദന്‍ ഉല്ലാസായാണ് മമ്മൂക്ക ചിത്രത്തിൽ എത്തുന്നത്. ചിത്രം ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകുന്ന കുടുംബ ചിത്രമാണ്. രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് പിഷാരടിയും ഹരി പി നായരും ചേർന്നാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.