കട്ടത്താടിയിൽ പൃഥ്വി; ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത് ആരാധകർ
ഹാസ്യകഥാപാത്രമായി എത്തി മലയാളികളുടെ ഹൃദയം കീഴടക്കി വില്ലനായും നടനായും സഹനടനായുമൊക്ക സിനിമാ രംഗത്ത് തിളങ്ങിയ പ്രതിഭയാണ് കലാഭവൻ ഷാജോൺ. അഭിനയത്തിന് ശേഷം സംവിധാന രംഗത്തേക്കും ചുവടുവയ്ക്കാൻ ഒരുങ്ങുന്ന ഷാജോണിന്റെ പുതിയ ചിത്രമാണ് ബ്രദേഴ്‌സ് ഡേ. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിനു വേണ്ടിയുള്ള പൃഥ്വിരാജിന്റെ ലുക്ക്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മുഖത്ത് കട്ടത്താടിയും കൂളിംഗ് ഗ്ലാസും ഒക്കെയായി ആകെ മൊത്തത്തില്‍ കളര്‍ഫുള്‍ ലുക്കിലാണ് താരം. പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.
പൃഥ്വിരാജ് നായക വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നതും താരം തന്നെയാണ്. ചിത്രത്തിൽ പൃഥ്വിയുടെ നായികയായി എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. പ്രയാഗ മാർട്ടിൻ, മിയ, ഹൈമ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അടി, ഇടി, ഡാന്‍സ്, ബഹളം എന്നിവയെല്ലാം ചിത്രത്തിലുണ്ടെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ നേരത്തെതന്നെ പൃഥ്വിരാജ് കുറിച്ചിരുന്നു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.