​​രാജ്യം ആർക്കൊപ്പമെന്നു നാളെ അറിയാം

ഇന്ത്യ ആര് ഭരിക്കും എന്ന ചോദ്യത്തിന് നാളെ ഉത്തരം ലഭിക്കും.നീണ്ട തെരഞ്ഞെടുപ്പ് കാലത്തിനു ശേഷം നാളെയാണ് ഫലപ്രഖാപനം.രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ വിവരങ്ങൾ പുറത്തു വരും.വോട്ടെണ്ണൽ പ്രമാണിച്ച് സംസ്ഥനത്ത് കടുത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.  

മോദി തരംഗം വീണ്ടും ആഞ്ഞടിക്കുമെന്നു എക്സിറ്റ് പോളുകൾ പ്രവചിച്ചു കഴിഞ്ഞുവെങ്കിലും വോട്ട് തങ്ങൾക്കൊപ്പം നീൽക്കുമെന്ന  പ്രതിക്ഷയിലാണ് ഇടതുപക്ഷം.ഇതിനിടെ വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷയെ ചൊല്ലി നിരവധി പരാതികളാണ് ഉയരുന്നത്.എല്ലാ ലോക്സഭാ മണ്ഡലങ്ങളിലെയും മുഴുവൻ വിവിപാറ്റ് രസീതുകളും ഒത്തു നോക്കണമെന്ന  പ്രതിപക്ഷ പാർട്ടികളുടെ ഹർജി സുപ്രിം കോടതി തള്ളി.അതേസമയം ഇതേ വിഷയത്തിൽ ഇലക്ഷൻ കമ്മിഷന്റെ തീരുമാനം ഇന്നറിയാം. 22 പ്രതിപക്ഷ പാർട്ടികളാണ് വിവിപാറ്റ് ഒത്തു നോക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്ത്. 
വോട്ടിംഗ് യന്ത്രങ്ങൾ വ്യാപകമായി സ്ട്രോങ്ങ്‌ റൂമിൽ നിന്നു കടത്തുന്നുവെന്നും പകരം മറ്റു യന്ത്രങ്ങൾ എത്തിക്കുന്നുവെന്നും ആരോപണന ഉയർന്നിട്ടുണ്ട്.

തിരഞ്ഞെടുപ്പ് വിവരങ്ങൾ കൃത്യമായി പുറത്തു വിടുന്നതിനുള്ള തിവ്ര ഒരുക്കത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ.ഫലസൂചനകൾ ഒട്ടു താമസിക്കാതെ ജങ്ങളിലേക്കെത്തിക്കാൻ "വോട്ടർ ഹെല്പ് ലൈൻ" മൊബൈൽ ആപ്പും ഇലക്ഷൻ കമ്മിഷൻ പുറത്തുറക്കിയിട്ടുണ്ട്. 
രാജ്യമെങ്ങുമുള്ള ദേശിയ അന്തർദേശീയ മാധ്യമങ്ങളും വൻ സന്നാഹങ്ങൾ ഒരുക്കി വോട്ടെണ്ണൽ വിവരങ്ങൾ ജങ്ങളിലേക്കെത്തിക്കുവാൻ തയാറായിക്കഴിഞ്ഞു. 

വോട്ടെടുപ്പ് കാലം കഴിഞ്ഞു.ഇനി അറിയേണ്ടത് റിസൾട്ട്‌ ആണ്.ഫലപ്രഖ്യാപനത്തോടെ രാഷ്ട്രീയ നാടകങ്ങൾ അവസാനിക്കില്ല എന്നൊരുറപ്പുമാത്രമാണ് ഇപ്പോൾ പറയാനാവുക.
ചരടുവലികളും കുറുമാറ്റങ്ങളുമായി വിവിധ പാർട്ടികൾ ഭരണം കൈയാളുന്നതിന്നും തയാറാണിവിടെ.
എന്ത് തന്നെ സംഭവിച്ചാലും വോട്ട് ചെയ്ത് ജനാധിപത്യത്തിൽ പങ്കാളിയായി എന്നതിൽ നമ്മുക്ക് അഭിമാനിക്കാം.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click