​വനിത ശിശുവികസന വകുപ്പിൽ കരാർ നിയമനം

വനിത ശിശുവികസന വകുപ്പിൽ, നിർഭയ സെല്ലിൻകീഴിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന വൺസ്റ്റോപ്പ് സെന്ററിലേക്ക് കരാർ നിയമനത്തിന് ജില്ലയിലെ നിശ്ചിതയോഗ്യതയുളള പരിചയസമ്പന്നരായ 45 വയസ്സിനകം പ്രായമുളള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദമായ ബയോഡേറ്റ ഉൾപ്പെടെ പൂരിപ്പിച്ച അപേക്ഷകൾ (ഫോൺ നമ്പർ, ഇമെയിൽ വിലാസം ഉൾപ്പെടെ) ആഗസ്റ്റ് 31 നകം പൂജപ്പുര പ്രവർത്തിക്കുന്ന വനിത പ്രൊട്ടക്ഷൻ ഓഫീസിൽ ലഭിക്കണം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. 
തസ്തികകൾ: 
സെന്റർ അഡ്മിനിസ്‌ട്രേറ്റർ- ഒരു ഒഴിവ്, യോഗ്യത- നിയമബിരുദം/സോഷ്യൽ വർക്കിൽ മാസ്റ്റർ ബിരുദം/ പ്രവൃത്തി പരിചയം.
കേസ് വർക്കർ- മൂന്ന്, യോഗ്യത- യോഗ്യത- നിയമബിരുദം/സോഷ്യൽ വർക്കിൽ മാസ്റ്റർ ബിരുദം/ പ്രവൃത്തി പരിചയം.
കൗൺസിലർ- ഒന്ന്, യോഗ്യത- സോഷ്യൽ വർക്ക്/ക്ലിനിക്കൽ സൈക്കോളജിയിൽ  മാസ്റ്റർ ബിരുദം/ പ്രവൃത്തി പരിചയം.
ഐ.റ്റി.സ്റ്റാഫ്- ഒന്ന്, യോഗ്യത- ബിരുദം/കമ്പ്യൂട്ടർ വർക്കിൽ ഡിപ്ലോമ/ഡേറ്റാ മാനേജ്‌മെന്റ്/ പ്രവൃത്തി പരിചയം.
മൾട്ടിപർപ്പസ് ഹെൽപ്പർ- രണ്ട്, യോഗ്യത- പത്താം ക്ലാസ്സ്
വിലാസം- വനിത പ്രൊട്ടക്ഷൻ ഓഫീസറുടെ കാര്യാലയം, സെൻട്രൽ ജയിലിന് എതിർവശം, ഒന്നാം നില, വനിത ശിശുവികസന ഡയറക്ടറേറ്റ്, പൂജപ്പുര പി.ഒ, തിരുവനന്തപുരം- 695 012, ഫോൺ: 0471-2344245.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Need another security code? click