പണമുള്ളവന് സ്ത്രീവിരുദ്ധത പറയാമോ? അനു ചന്ദ്ര എഴുതുന്നു

ബോച്ചേ പച്ചക്കെന്തശ്ലീലം വിളിച്ചു പറഞ്ഞാലും മലയാളികളത് വിട്ടു കളയുമെന്നേ. ഷൈൻ ടോം ചാക്കോ ഏതേലും പെണ്ണിന്റെ മുഖത്ത് നോക്കിയവളെ കൂടെ കിടക്കാൻ വിളിചെന്നറിഞ്ഞാലും മലയാളികളത് നിസ്സാരവുമാക്കും. 3000 സ്ത്രീകളുടെ കൂടെ കിടന്നെന്നൊക്കെയുള്ള പ്രചരണം നടക്കുന്നെന്നറിഞ്ഞിട്ടും അതിനെയൊക്കെ ചിരിച്ചു നേരിട്ട നടൻ ഇനിയേതെലും സ്ത്രീക്ക് അസൗകര്യമുണ്ടാക്കുന്ന വിധത്തിലവരോട് ഫ്ളേർട്ട് ചെയ്യുന്നെന്നറിഞ്ഞാൽ അതെല്ലാമയാളുടെ കുസൃതിയെന്നും പറഞ്ഞു മലയാളികളതിനെയും ലഘുകരിക്കും.

അതായത് അവരുടെയൊക്കെ മനസ്സിന്റെയും ചിന്തകളുടെയും വൈകല്യത്തെ കുറിച്ചുള്ള കൃത്യമായ ധാരണ മലയാളികൾക്കൊക്കെ അവർ തന്നെ തന്നു കഴിഞ്ഞിട്ടുണ്ട്. അതും മുൻകൂട്ടി തന്നെ. എന്നുവെച്ചാൽ അവർ തന്ന പ്രീ സജഷനിൽ നിന്ന്കൊണ്ടാണ് നമ്മളവരെയൊക്കെ അളക്കുന്നത് പോലും. ആയതിനാൽ അവരിൽ നിന്നുണ്ടാകുന്ന (അ)സ്വഭാവികമായ യാതൊന്നും തന്നെ ആരെയും കൂടുതലായി അത്ഭുതപ്പെടുത്താനും പോകുന്നില്ല ചൊടിപ്പിക്കാനും പോകുന്നില്ല.

ഒന്നൂടെ വ്യക്തമാക്കിയാൽ, സ്ഥിരമായി കള്ളവും കൊലപാതകവും നടത്തുന്ന മനുഷ്യർ പിന്നേയും പിന്നെയുമതാവർത്തിച്ചാൽ നമുക്ക് വല്ല അത്ഭുതോം തോന്നോ? നമ്മളതോർത്തു അതിശയിക്കുമോ?
‘ഇല്ല’
അതായത് അവരിങ്ങനെയൊക്കെയാണെന്ന പ്രീസജഷൻ നമ്മുടെ ബ്രെയിനിലേക്ക് അവർ തന്നെ തന്നു കഴിഞ്ഞ സ്ഥിതിക്ക് അവരിൽ നിന്നും ഇത്തരം പ്രവർത്തികളിൽ കുറഞ്ഞതായ യാതൊന്നും തന്നെ ആരും പ്രതീക്ഷിക്കേണ്ടതില്ല എന്നത് തന്നെ. അതവർ തന്നെ പറയാതെ പറഞ്ഞു വെക്കുന്നുണ്ട്.

അതുകൊണ്ടാണ് കണ്ണിൽ കണ്ട ഇന്റർവ്യൂസിലൊക്കെ വന്നിരുന്ന് പെൺകുട്ടികളെ കണ്ടാൽ എനിക്ക് ശാരീരിക ബലഹീനതയുണ്ടെന്ന് പച്ചക്ക് വിളിച്ചു പറയുന്ന ഷൈൻ ടോം ചാക്കോയേ കണ്ടിട്ടും, ഹണി റോസിനെ കണ്ടാൽ എനിക്ക് കുന്തീ ദേവിയെയാണ് ഓർമ്മ വരുന്നതെന്ന ദ്വയാർത്ഥ വാചകം പച്ചയിൽ വിളിച്ചു പറയുന്ന ബോച്ചേയെ കണ്ടിട്ടുമൊക്കെ നമുക്കൊന്നും തോന്നാത്തതും.



കാരണം അവർ തന്ന് കഴിഞ്ഞ പ്രീ സജഷനിൽ മാത്രം അവരെ നോക്കി കാണുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും.
ഇനി ഇത് മാത്രമാണോ സത്യാവസ്ഥ എന്ന് ചോദിച്ചാൽ പൂർണ്ണമായും ‘അതല്ല‘.
ഇതിനൊക്കെ പുറകിൽ Money Power എന്ന വലിയൊരു സാധനമുണ്ട്.
അവരുടെ കൈയ്യിൽ കോടാനുകോടി പണമുണ്ട്.
നമ്മുടെ കൈയ്യിലതില്ല.

അതിനാൽ അവർക്കാരെയും ഭയക്കേണ്ട.
എന്നാൽ നമുക്ക് ചുറ്റുപാടിനെയെങ്കിലും മാനിക്കേണം.
അതിനാൽ അവർക്കാർക്ക് മുൻപിലും അടിയറവ് നിൽക്കേണ്ട.
എന്നാൽ നമുക്ക് മിനിമം ഓഫീസ് സ്ഥാപനത്തിലെ മേലുദ്യോഗസ്ഥർക്ക് മുൻപിലെങ്കിലും
തലകുനിച്ചു നിൽക്കേണം.

ആ അവരും ഈ നമ്മളും തമ്മിൽ അതിന്റെതായ വലിയൊരു വ്യത്യാസം തന്നെയുണ്ട്.
പണമുള്ളവനും പണമില്ലാത്തവനും തമ്മിലുള്ള, ആശ്രിതനും നിരാശ്രിതനും തമ്മിലുള്ള വ്യത്യാസം.
ആയതിനാൽ പണമുള്ള ആ മനുഷ്യർ തരുന്ന പ്രീ സജഷനിൽ വിധേയപ്പെട്ട മനുഷ്യരാണ് നമ്മളിൽ ഭൂരിഭാഗവും.

പണമുള്ള ധൈര്യത്തിൽ മാത്രം അവർ വഷളത്തരം പറയും
നമ്മളത് കേൾക്കും
പണമുള്ള ധൈര്യത്തിൽ മാത്രം അവർ സ്ത്രീവിരുദ്ധത പറയും
നമ്മളതും കേൾക്കും
പണമുള്ള അവർക്ക് നിയമത്തെ പേടിക്കേണ്ട, മനുഷ്യരെ പേടിക്കേണ്ട.
നമുക്കാണേൽ എല്ലാത്തിനെയും മുഖവിലക്കെടുക്കണം.

പണമുള്ള ധൈര്യത്തിൽ മാത്രം അവർ വഷളത്തരവും അശ്ലീലതയും സ്ത്രീവിരുദ്ധതയും പറഞ അതേ സമയം തന്നെ പാവപ്പെട്ടവർക്ക് നേരെ അതേ പണവും നീട്ടിയവർ സ്നേഹം പ്രകടിപ്പിക്കുമ്പോൾ നമ്മളിതിനെയും വാഴ്ത്തിപ്പാടും.
ബിക്കോസ് ‘ Money is power ‘
എന്നുവെച്ചാൽ, പണം കൊണ്ടവർ നമ്മുടെ ചിന്തകളെയൊക്കെ എന്നേ വിലക്കെടുത്തു കഴിഞ്ഞിരിക്കുന്നു!
അതും വെറും പ്രീ സജഷനിലൂടെ!


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click