പോളിടെക്‌നിക്കിന് പഠിക്കാം
സംസ്ഥാനത്തെ പോളിടെക്നിക്ക് കളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.
താഴെപ്പറയുന്ന രേഖകളുമായി സ്വയം ഓൺലൈൻ വഴിയോ, ഡിജിറ്റൽ സേവ കോമൺ സർവ്വീസ് സെന്റർമുഖേനയോ, അക്ഷയ കേന്ദ്രങ്ങൾ വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്
1 അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമായ രേഖകൾ (എല്ലാ സർട്ടിഫിക്കറ്റിന്റേയും കോപ്പികൾ മാത്രം)
A , SSLC അഥവാ തതുല്യമായ സർട്ടിഫിക്കേറ്റ്
B, വരുമാന സർട്ടിഫിക്കറ്റ്
(1 ലക്ഷത്തിന് താഴെയുള്ളത് ഫീസ് ആനുകൂല്യത്തിന് അർഹതയുണ്ട്)
C, മതപരമായോ ജാതിപരമായോ സംവരണാനുകൂല്യങ്ങൾക്ക് അർഹതയുണ്ടക്കിൽ അത് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്
D, *പത്തനംതിട്ട ഇടുക്കി പാലക്കാട് മലപ്പുറം വയനാട് കാസർകോട് എന്നീ ജില്ലകളിൽ ജനിച്ചു വളർന്നവർക്ക് പിന്നോക്ക ജില്ലാ ആനുകൂല്യത്തിനർഹതയ്ക്കായ് നേറ്റിവിറ്റി സർട്ടിഫിക്കേറ്റ്*
E. ആധാർ നമ്പർ
F, കൂടാതെ സൈനികർ
വിമുക്തഭടൻ
സൈനിക സേവനത്തിടെ മരണപ്പെട്ടവർ
പരിമിത അംഗവൈകല്യം ഉള്ളവർ എന്നീ ആനുകൂല്യത്തിന് അർഹത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
G, VHSE , ITI വിജയിച്ചിട്ടുള്ള സർട്ടിഫിക്കറ്റ്
2 പോളിടെക്നിക് അഡ്മിഷന് വേണ്ടി
അപേക്ഷയിൽ കാണിച്ചിരിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി സഹിതം സർക്കാർ നിയന്ത്രണത്തിലുള്ള കേരളത്തിലെ ഏതെങ്കിലും പോളിടെക്നിക്കിൽ സമർപ്പിച്ച് അപേക്ഷ രജിസ്ട്രർ ചെയ്യാവുന്നതാണ്
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.