ഐ പി എൽ ആദ്യഘട്ട മത്സങ്ങൾ പൂർത്തിയായപ്പോൾ കലാശപോരിനൊരുങ്ങി നാലു ടീമുകൾ.
പോയിന്റ് പട്ടികയിൽ ആദ്യ മൂന്നു സ്ഥാനക്കാർക്കും 18 പോയിന്റ് വീതമാണുള്ളതെങ്കിലും നെറ്റ് റൺറേറ്റിന്റെ മുംബൈ ഒന്നാമനായി.
പ്ലേ ഓഫ്‌ലേക്ക് ആദ്യം പ്രവേശനം 'തല' ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സ് ആയിരുന്നു. എന്നാൽ സീസണിലെ അവസാന മത്സരങ്ങിൽ തോൽവി വഴങ്ങിയ ചെന്നൈ രണ്ടാം സ്ഥാനത്തായി.യുവ താരങ്ങളുടെ കരുത്തും പോണ്ടിങ്ങും ഗാംഗുലിയും ഒന്നിക്കുന്ന പരിശീലന സംഘവുമുള്ള ഡൽഹിയാണ് മൂന്നാം സ്ഥാനത്ത്.പോയിന്റ് പട്ടികയിലെ ആദ്യ മുന്ന് സ്ഥാനക്കാർ 14 മത്സങ്ങളിൽ നിന്നും 9 വിജയവും 5 തോൽവികളും അടക്കം 18 പോയിന്റ് സ്വന്തമാക്കിയപ്പോൾ,
നാലാം സ്ഥാനത്തുള്ള സൺറൈസെസിന് 12 പോയിന്റാണുള്ളത്.ആകെ കളിച്ച 14 മത്സരങ്ങളിൽ 6 വിജയിച്ച ഹൈദ്രബാദ് 8 മത്സരങ്ങിൽ തോൽവി ഏറ്റുവാങ്ങി.
നാലാം സ്ഥാനത്തിനായി കടുത്ത പോരാട്ടം പുറത്തെടുത്ത കൊൽക്കത്തക്കും പഞ്ചാബിനും12 പോയിന്റുണ്ടെങ്കിലും നെറ്റ് റൺറേറ്റ് കുറഞ്ഞത് വിനയാവുകയായിരുന്നു.
ഐ പി എൽ ഫൈനൽ അടക്കം നാലു മത്സരങ്ങളാണുള്ളത്. മെയ് 7 നു നടക്കുന്ന ആദ്യ ക്വാളിഫൈറിലിൽ മുംബൈ ചെന്നൈയെ നേരിടും.ജയിക്കുന്ന ടീം നേരിട്ട് ഫൈനൽ പ്രവേശനം നേടും. പരാജയപ്പെടുന്ന ടീമിനു ഫൈനലിൽ എത്താൻ ഒരവസരവും കൂടി ലഭിക്കും.
ഡൽഹി - ഹൈദ്രബാദ് മത്സരത്തിലെ വിജയി, ക്വാളിഫൈറിലിൽ പരാജയപ്പെട്ട ടീമുമായി രണ്ടാം ക്വാളിഫൈറിലിൽ വീടും ഏറ്റുമുട്ടും.വിജയിക്കുന്നവർ കലാശപോരാട്ടത്തിനു യോഗ്യത നേടും.
മെയ് 12 ന്, ഹൈദ്രബാദിൽവെച്ചാണ്
ഐ പി എൽ ഫൈനൽ മത്സരം നടക്കുക.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.