സി.ബി.എസ്.ഇ. സ്കൂളിൽ പതിനൊന്നാംക്ലാസിൽ പഠിക്കുന്ന, കുടുംബത്തിലെ ഒറ്റപ്പെൺകുട്ടിക്ക് മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം.
*ഒരുമിച്ചു ജനിച്ച കുട്ടികളെ ഏകമകളായി കണക്കാക്കും.*
2019-ൽ സി.ബി.എസ്.ഇ. സ്കൂളിൽനിന്നും പത്താംക്ലാസ് പരീക്ഷ 60 ശതമാനം മാർക്കോടെ ജയിച്ച് സി.ബി.എസ്.ഇ. സ്കൂളിൽ പതിനൊന്നിൽ പഠിക്കുന്നവരെയാണ് പരിഗണിക്കുക. ഇവർ കുടുംബത്തിലെ ഏക കുട്ടി ആയിരിക്കണം. പഠിക്കുന്ന സ്കൂളിലെ പ്രതിമാസ ട്യൂഷൻഫീസ് 1500 രൂപ കവിയരുത്. രണ്ടുവർഷത്തെ ട്യൂഷൻഫീസ് വർധന പത്തുശതമാനത്തിൽ കൂടുകയുമരുത്. എൻ.ആർ.ഐ.ക്കാർക്കും അപേക്ഷിക്കാം. അവർക്കുബാധകമാകാവുന്ന പരമാവധി പ്രതിമാസ ട്യൂഷൻഫീസ് 6000 രൂപ വരെയാകാം.
പഠിച്ചുകൊണ്ടിരിക്കുന്ന സ്കൂൾ അല്ലെങ്കിൽ ഇതര സംഘടനകൾ നൽകുന്ന മറ്റ് ഇളവുകളും സ്കോളർക്ക് സ്വീകരിക്കാം.
രണ്ടുവർഷത്തേക്ക് മാസം 500 രൂപ നിരക്കിൽ സ്കോളർഷിപ്പ് ലഭിക്കും. രണ്ടാംവർഷത്തെ പുതുക്കൽ ആദ്യവർഷ പരീക്ഷയിൽ 50 ശതമാനം മാർക്ക് ലഭിക്കുന്നതിന് വിധേയമായിരിക്കും. അപേക്ഷ ഓൺലൈനായി ഒക്ടോബർ 18-നകം//cbse.nic.in/newsite/student.htmlൽ സ്കോളർഷിപ്പ് ലിങ്ക് വഴി നൽകാം.
*_പുതുക്കൽ അപേക്ഷ:_*
2018-ൽ ഈ സ്കോളർഷിപ്പ് ലഭിച്ച പെൺകുട്ടികൾക്ക് രണ്ടാംവർഷത്തേക്ക് പുതുക്കാം. അവസാനതീയതി ഒക്ടോബർ 18. വെബ് സൈറ്റ്://cbse.nic.in/newsite/student.html
പുതുക്കൽ അപേക്ഷയുടെ കൺഫർമേഷൻ പേജ് നവംബർ 15-നകം 'സ്കോളർഷിപ്പ് യൂണിറ്റ്, സി.ബി.എസ്.ഇ. ശിക്ഷാകേന്ദ്ര, 2 കമ്യൂണിറ്റി സെന്റർ, പ്രീത് വിഹാർ, ഡൽഹി -110092' എന്ന വിലാസത്തിൽ കിട്ടണം.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.