സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം, മാവേലിക്കര, തൃശൂർ എന്നിവിടങ്ങളിലെ സർക്കാർ ഫൈൻ ആർട്സ് കോളേജിൽ ബിഎഫ്എ ഡിഗ്രി കോഴ്സിലേക്ക് പ്രവേശനത്തിനായി അപേക്ഷ 24 മുതൽ ഓൺലൈനായി സമർപ്പിക്കാം. പ്രവേശന പ്രോസ്പെക്ടസും അപേക്ഷാഫോറവും ഓൺലൈൻ അപേക്ഷയുടെ മാർഗനിർദേശങ്ങളും www.admissions.dtekerala.gov.in വെബ്സൈറ്റിൽ ലഭിക്കും.
പ്ലസ് ടുവോ തത്തുല്യ യോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം. പൊതുവിഭാഗത്തിന‌് 300 രൂപയും എസ‌്സി/എസ‌്ടി വിഭാഗത്തിന‌് 150 രൂപയുമാണ‌് അപേക്ഷാഫീസ്. ജൂൺ 11 വരെ ഓൺലൈനായി അപേക്ഷ രജിസ്റ്റർ ചെയ്യാം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റും അനുബന്ധ രേഖകളുടെ പകർപ്പും ജൂൺ 18ന‌് വൈകിട്ട‌് അഞ്ചിന് മുമ്പ‌് തിരുവനന്തപുരത്തെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ലഭ്യമാക്കണം. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ നടത്തുന്ന പ്രവേശന പരീക്ഷയുടെയും പ്രയോഗിക പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണ് പ്രവേശനം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0471 2561313.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.