​ശ്രദ്ധനേടി മജിലിയിലെ പുതിയ ഗാനം; ​​വെള്ളിത്തിരയിലും വിസ്മയം സൃഷ്ടിച്ച് താരദമ്പതികൾ

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരദമ്പതികളാണ് നാഗചൈതന്യയും സാമന്തയും. വിവാഹത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് മജിലി. മികച്ച ജനശ്രദ്ധ നേടിയ ചിത്രത്തിന്റെ പോസ്റ്ററുകൾക്കും ഗാനങ്ങൾക്കും ശേഷം ആരാധക ഹൃദയങ്ങൾ കീഴടക്കിയിരിക്കുകയാണ് ചിത്രത്തിലെ പുതിയ ഗാനം.

യേ മന്‍ഷികേ..എന്നു തുടങ്ങുന്ന ഗാനമാണ് യുട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്നത്.വനമാലിയുടെതാണ് ഗാനത്തിലെ വരികള്‍. ഗോപി സുന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. അരുണ്‍ ഗോപന്‍, ചിന്‍മയി, ബേബി അനുഷ എന്നിവര്‍ ചേര്‍ന്നാണ് ആലാപനം.

ചിത്രത്തിന്റെ ടീസറിനും ട്രെയ്‌ലറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഒരു ക്രിക്കറ്റ് താരമായിട്ടാണ് നാഗചൈതന്യ ‘മജിലി’യില്‍ എത്തുന്നത്. ചിത്രത്തിലെ വൺ ബോയ് വൺ ഗേൾ എന്നു തുടങ്ങുന്ന ഗാനത്തിനും ആസ്വാദകർ ഏറെയാണ്. അടുത്തിടെ റിലീസ് ചെയ്ത ഗാനം ഇതിനോടകം നിരവധി ആളുകളാണ് കണ്ടിരിക്കുന്നത്. ഗാനത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Need another security code? click