മഹാമാരിയില്‍നിന്നൊരു ഉയര്‍ത്തെഴുനേല്‍പ്പ്, ഗീതവുമായി ഒരുകൂട്ടം ചെറുപ്പക്കാര്‍

കോവിഡ് 19എന്ന മഹാ മാരിയോട് പൊരുതുന്ന ലോക ജനതയ്ക്ക് ആത്മ വിശ്വാസം പകർന്നുകൊണ്ട് ഒരു ഉയർത്തെഴുനേൽപ്പ്‌ ഗീതവുമായി ഒരുകൂട്ടം ചെറുപ്പക്കാർ... 
               കൊറോണ വൈറസ് -ന്റെ പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി  Break the chain രണ്ടാം ഘട്ടമായ SMS ( Soap  Mask Social distance ) എന്നീ പ്രതിരോധ മാർഗങ്ങൾ ഉൾപ്പെടുത്തി ചിത്രീകരിച്ചിരിക്കുകയാണ് ഈ ആൽബം. ലോക രാജ്യങ്ങൾ തന്നെ മാതൃക ആക്കുന്ന ഈ കൊച്ചു കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ ഇതിനകം തന്നെ ലോക രാഷ്ട്രങ്ങൾ അംഗീകരിച്ചു കഴിഞ്ഞു. 
           കൊല്ലം ജില്ലയിലെ ശൂരനാട് വടക്ക് പഞ്ചായത്ത്ന്റെ  സഹകരണത്തോടെ ചെയ്തിട്ടുള്ള ഈ ആൽബത്തിന്റെ ആശയവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അമൃത്‌രാജ് ആണ്. 
           ബാബുനാരായണൻ എന്ന യുവ എഴുത്തുകാരന്റെ രചനയിലും സംഗീതത്തിനും ശബ്ദം നൽകിയത് ബിനു ആന്റണി ആണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ ആൽബം ഇതിനകം തന്നെ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ഗ്രാമ ഭംഗിയും   പ്രതിരോധ മാർഗങ്ങളും ഉൾക്കൊണ്ട്  പൂർണ്ണമായും ചിത്രീകരിച്ചിരിക്കുന്ന ഈ ആൽബത്തിന്റ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അനർവിശ്വം ആണ്. ലോക ജനതയ്ക്ക് മാർഗം ആക്കാവുന്ന ഈ ആൽബത്തിന് വിജയാശംസകൾ നേരുന്നു.
1 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Amruthraj2020-05-20 09:02:44
എന്റെ ഈ ആൽബം രണ്ടു കൈയും നീട്ടി സ്വീകരിച്ച എല്ലാവർക്കും നന്ദി...Need another security code? click