റോൾസ് റോയ്സിലെ എഞ്ചിനീയറിൽ നിന്നും നേവി ഓഫിസർ, സ്വന്തം കമ്പനി, ഒടുവിൽ ശാസ്ത്രജ്ഞനായി മാറി 2400 കിലോ മീറ്റർ ഒറ്റ ചാർജിൽ ഓടിക്കാനാവുന്ന കാറിന്റെ ബാറ്ററി കണ്ടു പിടിച്ചു ട്രെവർ ജാക്സൺ ശതകോടികളുടെ ഉടമ്പടിയാണ് ഓസ്റ്റിൻ ഇലക്ട്രിക് എന്ന കമ്പനിയുമായി നടത്തിയത്.
ലോകത്തിനു ഒരു പുതിയ സാങ്കേതിക യുഗമാണ് ഇദ്ദേഹം ഇതിലൂടെ തുറന്നതു. ലോകത്തിലെ ഏറ്റവും കേമന്മാരായ കമ്പനികൾ 500 - 600 കിലോമീറ്റർ വരെ ഒറ്റ ചാർജിൽ ഓടാനാവുന്ന ബാറ്ററിയുമായി ബുദ്ധിമുട്ടമ്പോഴാണ് ഇദ്ദേഹം 2400 കിലോമീറ്റർ ശേഷിയുമായി ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയത്
ഈ ബാറ്ററി ഉപയോഗ ശേഷി കഴിഞ്ഞു വീണ്ടും നന്നാക്കി ഉപയോഗിക്കാനാവും. കഴിഞ്ഞ പത്തു വർഷമായി ഈ ബാറ്ററിയുടെ ഉപയോഗവും ഗുണങ്ങളും ഇദ്ദേഹം വിൽക്കാൻ ശ്രമിച്ചപ്പോൾ മോട്ടോർ വാഹന കമ്പനികളുടെ ലോബി ഇദ്ദേഹത്തിനെ അംഗീകരിക്കാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയായിരുന്നു.
ഇപ്പോൾ ബ്രിട്ടീഷ് വ്യാപാര നിക്ഷേപ സമിതി ഇദ്ദേഹത്തിന്റെ കണ്ടു പിടിത്തത്തിനു അംഗീകാരം നൽകി കഴിഞ്ഞു.
പ്രകൃതിക്കു ഇത് കുളിര്മയേകുന്ന വാർത്തയാണ്. 2040-ഓടെ എണ്ണയിലോടുന്ന വാഹനങ്ങളെ ഒഴിവാക്കാൻ പ്രവർത്തിക്കുകയാണ് ശ്രീ ട്രെവർ ജാക്‌സൺ എന്ന മുൻ നേവി ഓഫീസർ
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.