ലോകകപ്പിൽ സെമി ഫൈനലിൽ ഇടം നേടി ഇന്ത്യ. ബംഗ്ലാദേശിനെ 28 റണ്‍സിന് തോല്‍പിച്ചാണ് ഇന്ത്യ മികച്ച വിജയം കൈവരിച്ചത്. ഇന്ത്യയുടെ 314 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് 286ന് ഓള്‍ ഔട്ടാവുകയായിരുന്നു. ഇതോടെ പോയിന്‍റ് പട്ടികയില്‍ രണ്ടാമതാണ് ഇന്ത്യ. രോഹിത് ശര്‍മ്മ (104) റണ്‍സ് നേടി. ഏഴ് ഫോറും അഞ്ച് സിക്‌സും അടങ്ങുന്നതാണ് രോഹിതിന്റെ റൺസ്. രാഹുല്‍ 77 റണ്‍സും പന്ത് 48 റണ്‍സും നേടി.മറുപടി ബാറ്റിംഗില്‍ ഷാക്കിബും(66) സെഫുദ്ദീനും(51) ബംഗ്ലാദേശിനായി തിളങ്ങിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിമുറുക്കി. ബുമ്ര നാലും പാണ്ഡ്യ മൂന്നും ഭുവിയും ഷമിയും ചഹാലും ഓരോ വിക്കറ്റും വീഴ്‌ത്തി ബംഗ്ലാദേശ് പടയെ തിരിച്ചയച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.