കൊച്ചിൻ ദേവസ്വം ബോർഡിൽ എൽ.ഡി. ക്ലാർക്ക്, എൽ.ഡി. ടൈപ്പിസ്റ്റ്, കൂടൽമാണിക്യം ദേവസ്വത്തിൽ എൽ.ഡി. ക്ലാർക്ക്
കൊച്ചിൻ ദേവസ്വം ബോർഡിൽ എൽ.ഡി. ക്ലാർക്ക്, എൽ.ഡി. ടൈപ്പിസ്റ്റ്, കൂടൽമാണിക്യം ദേവസ്വത്തിൽ എൽ.ഡി. ക്ലാർക്ക്
കൊച്ചിൻ ദേവസ്വം ബോർഡിലെ എൽ.ഡി. ക്ലാർക്ക്/ജൂനിയർ ദേവസ്വം ഓഫീസർ/ദേവസ്വം അസിസ്റ്റന്റ്, എൽ.ഡി.ടൈപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് നേരിട്ടും തസ്തികമാറ്റം വഴിയുളള നിയമനത്തിനും, കൂടൽമാണിക്യം ദേവസ്വത്തിൽ എൽ.ഡി.ക്ലാർക്ക് തസ്തികയിൽ നേരിട്ടുളള നിയമനത്തിനുളള വിജ്ഞാപനം കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് പുറപ്പെടുവിച്ചു. എൽ.ഡി.ക്ലാർക്ക് തസ്തികയിൽ എസ്.എസ്.എൽ.സിയും എൽ.ഡി.ടൈപ്പിസ്റ്റ് തസ്തികയിൽ എസ്.എസ്.എൽ.സി, ടൈപ്പ്‌റൈറ്റിങ് മലയാളം (ലോവർ), ടൈപ്പ്‌റൈറ്റിങ് ഇംഗ്ലീഷ് (ഹയർ), കമ്പ്യൂട്ടർ വേഡ്‌പ്രോസസിങ് എന്നിവയുമാണ് യോഗ്യത. തസ്തികമാറ്റം വഴിയുളള നിയമനത്തിന് അപേക്ഷിക്കുന്നവർ കൊച്ചിൻ ദേവസ്വം ബോർഡിലെ താഴ്ന്ന ശമ്പളക്കാരായ സ്ഥിരം ക്ഷേത്രജീവനക്കാർ ആയിരിക്കണം.
കൂടൽമാണിക്യം ദേവസ്വം - എൽ.ഡി. ക്ലാർക്ക് തസ്തികയ്ക്ക് എസ്.എസ്.എൽ.സിയാണ് യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. എല്ലാ തസ്തികകളിലേയ്ക്കും അപേക്ഷിയ്ക്കുന്നതിനുളള അവസാന തീയതി ജനുവരി 18 ആണ്. അപേക്ഷാഫീസ്, പ്രായപരിധി, ഒഴിവുകൾ തുടങ്ങിയ വിവരങ്ങൾ കേരള ദേവസ്വം റിക്രട്ട്‌മെന്റ് ബോർഡ് ഔദ്യോഗിക വെബ്സൈറ്റായ www.kdrb.kerala.gov.in ൽ ലഭിക്കും.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.