എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയുടെ രക്ഷിതാവാണോ നിങ്ങൾ....? എങ്കിൽ ഇതു ശ്രദ്ധിക്കൂ.......
നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMSE)
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി ( SCERT ) സർക്കാർ/ എയ്ഡഡ് സ്കൂളുകളിലെ എട്ടാം ക്ലാസ് വിദ്യാർഥികൾക്കുള്ള നാഷണൽ മീൻസ് കം മെറിറ്റ് (NMMSE) സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം .
ഏഴാം ക്ലാസിലെ വർഷാവസാന പരീക്ഷയിൽ 55 ശതമാനം മാർക്കിൽ കുറയാതെ നേടിയിട്ടുള്ളവരും രക്ഷിതാക്കളുടെ വാർഷിക വരുമാനം 3,50,000 രൂപയിൽ കൂടാത്ത വിദ്യാർഥികളുമാണ് അപേക്ഷിക്കേണ്ടത്.
പ്രതിവർഷം 12,000 രൂപയാണ് സ്കോളർഷിപ്പ്. ഒൻപതാം ക്ലാസ് മുതൽ പ്ലസ് ടു വരെ നാലുവർഷത്തേക്ക് ആകെ 48,000/- രൂപയാണ് സ്കോളർഷിപ്പ് ലഭിക്കുക. യോഗ്യതാ പരീക്ഷയായ സ്കോളാസ്റ്റിക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (SAT), മെന്റൽ എബിലിറ്റി ടെസ്റ്റ് (MAT) എന്നീ വിഷയങ്ങൾക്ക് ഒന്നാകെ 50 ശതമാനം മാർക്ക് ലഭിച്ചിരിക്കണം.
ഈ പരീക്ഷക്ക് വേണ്ടിയിട്ടുള്ള പരിശീലനത്തിന് പങ്കെടുക്കാൻ താല്പര്യമുള്ളവർ +918078169676 എന്ന നമ്പറിൽ ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.