മലമ്പുഴ ജവഹർ നവോദയ വിദ്യാലയത്തിൽ പി.ജി.ടി. (കണക്ക്) താത്കാലിക ഒഴിവിലേക്ക് തിങ്കളാഴ്ച അഭിമുഖം നടത്തും. അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഫോട്ടോയുമായി ഹാജരാകണം.
കംപ്യൂട്ടർ (എഫ്.സി.എസ്.എ) അധ്യാപികയുടെ ഒഴിവിലേക്ക് ബയോഡാറ്റ മൂന്ന്, നാല് തീയതികളിൽ നേരിട്ട് സ്വീകരിക്കും. അഭിമുഖം ഉണ്ടാവില്ല.
അധ്യാപക ഒഴിവ്
ലക്കിടി
പഴയലക്കിടി ഗവ. സീനിയർ ബേസിക് സ്കൂളിൽ അധ്യാപക ഒഴിവുണ്ട്. എൽ.പി./യു.പി. അറബിക് അധ്യാപക തസ്തികയിലാണ് ഒഴിവുള്ളത്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. കൂടിക്കാഴ്ച മൂന്നിന് രാവിലെ 11 മണിക്ക് സ്കൂളിൽ നടക്കും.
ആനക്കര
കൂടല്ലൂർ ജി.ബി.എൽ.പി.സ്‌കൂളിൽ എൽ.പി.എസ്.എ.യുടെ ഒഴിവുണ്ട്. മൂന്നിന് രാവിലെ 10 മണിക്ക് ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്‌ക്ക് ഹാജരാകണം.
ചെർപ്പുളശ്ശേരി
ചെർപ്പുളശ്ശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം കണക്ക്, സോഷ്യൽ സയൻസ്, ഫിസിക്കൽ സയൻസ്, ബയോളജി, ഹിന്ദി, യു.പി. വിഭാഗം ഹിന്ദി (ജൂനിയർ) അധ്യാപകരുടെ താത്കാലിക ഒഴിവുകളുണ്ട്. കൂടിക്കാഴ്ച മൂന്നിന് 11മണിക്ക് സ്‌കൂൾ ഓഫീസിൽ.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.