​ഐ പി എല്ലിൽ ​​വെടിക്കെട്ട് വിജയവുമായി ​​ബംഗളൂരു

​     ബംഗളൂരുവിന് രാജകിയ വിജയം... റസലിന്റെ വെടിക്കെട്ടിനും കൊൽക്കത്തയെ രക്ഷിക്കാനായില്ല...ഐ പി എലിൽ കൊൽക്കത്തയെ കീഴടക്കി റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു.  10 റൺസിനാണ് കൊൽക്കത്തയെ ബംഗളൂരു കിഴടക്കിയത്. കളിക്കളത്തിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ മികച്ച പ്രകടനമാണ് ആരംഭത്തിലെ കാഴ്ചവെച്ചത്. ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ സെഞ്ചുറിയുടെ കരുത്തിൽ 213 റൺസ് ബംഗളൂരുകരസ്ഥമാക്കി.. അർദ്ധ സെഞ്ച്വറി നേടി മോയിൻ അലിയും കോഹ്ലിക്കു മികച്ച പിന്തുണ നൽകി. 58 പന്തിൽ നിന്നും 4 സിക്സും 9 ഫോറിമാണ് കോഹിലി നേടിയത്.ഒപ്പം 28 പന്തിൽ നിന്നും 66 റൺസുമായി മോയിൻ അലിയും കോഡ് നിന്നു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച സ്റ്റോയിനസ്സ് ബംഗളുരുവിന്റെ സ്കോർ 200 കടത്തി.

       ആദ്യ ഓവറിൽ തന്നെ ക്രിസ് ലിന്നിനെ ഫാസ്റ്റ് ബൗളർ സ്റൈയ്ൻ തിരിച്ചയച്ചു. 20 പന്തിൽ നിന്നും 9 റൺസ് എടുത്ത് റോബിൻ ഉത്തപ്പ കൊൽക്കത്തയെ കൂടുതൽ സമ്മർദ്ദത്തിലാക്കി. കളിക്കളത്തിൽ ഇറങ്ങിയ റസലിന്റെ കൂറ്റൻ സിക്സറുകൾ കൊൽക്കത്തക്കു വിജയ പ്രീതിക്ഷ നൽകി. 25 പന്തിൽ നിന്നും 9 സിക്സറുകൾ ഉൾപ്പെടെ റസൽ നേടിയത് 65 റൺസ്. നിതീഷ് റാണയുടെ വെടികെട്ടു ബാറ്റിങ് കൊൽക്കത്തയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും വിജയം ബംഗളൂരുവിന് സ്വന്തമായിരുന്നു. തോൽവികൾ തുടർക്കഥയായ ബംഗളുരുവിന്റെ സീസണിലെ രണ്ടാം വിജയമാണിത്. നാലു പോയിന്റുമായി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് ബാംഗളൂർ.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Need another security code? click