തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ലോക സഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. കേരളത്തിലെ 20 മണ്ഡലങ്ങളിലായി 227 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു.
ഇന്ന് വൈകുന്നേരം 6 മണി വരെയാണ് പരസ്യ പ്രചാരണം.തുടർന്ന് നിശബ്ദത പ്രചാരണത്തിന്റെ ഒരു ദിവസത്തിനു ശേഷം കേരളം ഏപ്രിൽ 23 ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങും.ഒരു ലക്ഷത്തിൽ അധികം വരുന്ന പോളിംഗ് ജീവനക്കാർ തെരഞ്ഞെടുപ്പ് നിയന്ത്രിക്കും.
തെരഞ്ഞെടുപ്പ് ദിവസം രാവിലെ 7 മുതൽ വൈകിട്ട് 6 മണി വരെ വോട്ടുകൾ രേഖപെടുത്താം.പരസ്യ പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് വിവിധ പരിപാടികളുമായി ആഘോഷമാക്കുയാണ് രാഷ്ട്രിയ പാർട്ടികൾ. ദേശീയ നേതാക്കൾ വരെ പങ്കെടുക്കന്ന റാലികൾ, വാഹന പ്രചാരണ ജാഥകൾ, കൊട്ടിക്കലാശ സമ്മേളനങ്ങൾ എന്നിവ പ്രചാരണത്തിന് മാറ്റ് കൂട്ടും.പരമാവധി പ്രവർത്തകരെ സംഘടിപ്പിച്ചു ജനങ്ങളിലേക്കു പ്രചാരണം എത്തിക്കുന്നത്തിന്റെ തിരക്കിലാണ് നേതാക്കൾ. കടുത്ത ചൂടും അവഗണിച്ചു നടത്തിയ പ്രചാരണ  പരിപാടികൾ തീർത്തും വിജയമായിരിന്നുവെന്ന് വിവിധ നേതാക്കൾ പ്രീതികരിച്ചു.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click