ക്യാൻവാസിൽ കവിതകൾ രചിച്ച് കോതമംഗലം എൽദോമാർ ബസേലിയോസിലെ ബി എ വിഷ്വൽ അർട്ട്സ് ഇൻ്റീരിയർ ഡിസൈൻ വിദ്യാർത്ഥികളായ മുപ്പത്തിയാറ് പേരുടെ ചിത്ര പ്രദർശനം ഫോർട്ട് കൊച്ചി ഡേവിഡ് ഹാളിൽ ഏപ്രിൾ 27 ന് വൈകിട്ട് 4.30ന് പ്രശസ്ത ചിത്രകാരനും എഴുത്തുകാരനും മുൻ കേന്ദ്ര ലളിതകല അക്കാദമി സെക്രട്ടറിയും, കേരള ലളിതകലാ അക്കാദമി ചെയർമാനും സെക്രട്ടറിയും ആയിരുന്ന സത്യപാൽ നിർവ്വഹിക്കുന്നു. കോളേജ് ചെയർമാൻ ഷെവലിയാർ പ്രൊഫസർ ബേബി എം വർഗ്ഗീസ് ,അദ്ധ്യക്ഷനകുന്നതാണ് .കോളേജ് സെക്രട്ടറി ജസി ബേബി വർഗ്ഗീസ്, വൈസ് ചെയർമാൻ അജയ് ബേബി വർഗ്ഗീസ്, മാനേജിംഗ് ഡയറക്ടർ ജി അരവിന്ദ് തുടങ്ങിയവരുടെ സാന്നിദ്യം ഉണ്ടാകുന്നതാണ്. കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ കെ എം ജോർജ്, ഡീൻ ഡോ.എം കെ മോഹനൻ, ചിത്രകാരനും തൃശൂർ ഫൈൻ ആർട്ട് കോളേജ് അദ്ധ്യാപകൻ എ കെ സലീം, ചിത്രകാരൻ സതീഷ് കെ.കെ. ചിത്രകാരി കാജൽ ദത്ത്, ഗവൺമെൻ്റ ആൽ എൽ വി കോളേജ് അപ്ലൈയിഡ് ആർട്ട് വിഭാഗം അദ്ധ്യാപകൻ മനുമോഹൻ, ശിൽപ്പി ലിനു ചക്രപാണി ഫാക്കൽറ്റി കോഓർഡിനേറ്റർ അനീഷ് എസ് ജെ തുടങ്ങിയവർ ആശംസകൾ അർപ്പിക്കുന്നു. ഇൻ റ്റീരിയർ ഡിസൈൻ വിഭാഗം എച്ച് ഒ ഡി ജാസ്മിൻ എം.എ സ്വാഗതവും , സെക്കൻ്റ് ഇയർ വിദ്യാർത്ഥിനി ആവണി കൃഷ്ണ നന്ദിയും പറയുന്നു. പ്രദർശ്ശനം ഏപ്രിൽ 30 ഉച്ചക്ക് 12 മണിക്ക് അവസാനിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.