നിങ്ങള്‍ക്ക് അദ്ധ്യാപനമാണോ താല്പര്യം ​ 2019 ലെ അധ്യാപക ഒഴിവുകൾ*


 പട്ടാമ്പി 
ചാത്തനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ പൊളിറ്റിക്കൽ സയൻസ് (സീനിയർ) വിഷയത്തിൽ ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ ഒന്നിന് രാവിലെ 10-ന് കൂടിക്കാഴ്ചയ്‌ക്ക് ഹയർസെക്കൻഡറി ഓഫീസിൽ ഹാജരാകേണ്ടതാണ്.

ആനക്കര 
കൂടല്ലൂർ ജി.ബി.എൽ.പി. സ്‌കൂളിൽ ഫുൾടൈം അറബിക്‌ അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച ജൂൺ ഒന്നിന് രാവിലെ 10-ന് നടക്കുമെന്ന് പ്രധാനാധ്യാപകൻ അറിയിച്ചു.

 തിരുവേഗപ്പുറ
നടുവട്ടം ഗവ. ജനതാ ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, നാച്ചുറൽ സയൻസ്, സാമൂഹികശാസ്ത്രം, ഉറുദു, മ്യൂസിക്ക്, യു.പി. വിഭാഗത്തിൽ ജൂനിയർ ഹിന്ദി എന്നീ തസ്തികകളിൽ അധ്യാപകരെ ആവശ്യമുണ്ട്. കൂടിക്കാഴ്ച 30-ന് രാവിലെ 10.30-ന് നടക്കും.

 പട്ടാമ്പി 
കൊടുമുണ്ട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സംസ്കൃതം, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, യു.പി. വിഭാഗത്തിൽ മൂന്ന് യു.പി.എസ്.എ., യു.പി.എസ്.എ. ഹിന്ദി ജൂനിയർ എന്നീ തസ്തികകളിലും ധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 31-ന് രാവിലെ 10 മണിക്ക് നടക്കും. ഫോൺ: 0466 2217 431.

 ഒറ്റപ്പാലം 
കടമ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ വിഷയങ്ങളിൽ താത്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, സാമൂഹികശാസ്ത്രം എന്നിവയ്ക്കും യു.പി. വിഭാഗത്തിൽ ജൂനിയർ ഹിന്ദിക്കുമാണ് ഒഴിവുള്ളത്. താത്‌പര്യമുള്ളവർ ശനിയാഴ്ച രാവിലെ 10 മണിക്ക് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിന് അസ്സൽ സാക്ഷ്യപത്രങ്ങളും പകർപ്പുകളുമായെത്തണമെന്ന് പ്രധാനാധ്യാപകൻ അറിയിച്ചു.

 ഒറ്റപ്പാലം 
ഗവ. വി.എച്ച്.എസ്.എസ്. ബധിരവിദ്യാലയത്തിലെ ഹോസ്റ്റലിലേക്ക്‌ ആയ തസ്തികയിൽ ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് താത്‌പര്യമുള്ളവർ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂളിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്കെത്തണമെന്ന് പ്രധാനാധ്യാപകൻ അറിയിച്ചു.

 ഒറ്റപ്പാലം
പാമ്പാടി ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള ചരിത്ര അധ്യാപക തസ്തികയിലേക്കുള്ള അഭിമുഖം ബുധനാഴ്ച രാവിലെ 11-ന് നടക്കും. എൽ.പി.എസ്.എ., യു.പി.എസ്.എ., ഹൈസ്‌കൂൾ വിഭാഗത്തിൽ സോഷ്യൽസയൻസ്, ഫിസിക്കൽ സയൻസ് തസ്തികകളിലേക്കുള്ള അഭിമുഖം വ്യാഴാഴ്ച രാവിലെ 11-ന് നടക്കുമെന്ന് പ്രധാനാധ്യാപകൻ അറിയിച്ചു.

 കുഴൽമന്ദം 
സി.എ. ഹയർസെക്കൻഡറി സ്കൂളിൽ ഹിസ്റ്ററി (സീനിയർ), ഇംഗ്ലീഷ് (ജൂനിയർ) അധ്യാപക തസ്തികകളിൽ ആളെ വേണം. 31-ന് 10-ന് സ്കൂളിൽ കൂടിക്കാഴ്ച നടക്കും.

 കോട്ടായി 
കോട്ടായി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം അറബിക് അധ്യാപക തസ്തികയിൽ ആളെ വേണം. ജൂൺ ഒന്നിന് 10.30-ന് കൂടിക്കാഴ്ച നടക്കും.

 തൃത്താല 
ഗോഖലെ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എ. നാച്വറൽ സയൻസ്, ഫിസിക്കൽ എജ്യുക്കേഷൻ, ജൂനിയർ അറബിക് (യു.പി.), ജൂനിയർ ഹിന്ദി, യു.പി.എസ്.എ. എന്നിവയിൽ താത്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ വ്യാഴാഴ്ച ഉച്ചയ്‌ക്ക് രണ്ടിന് സ്‌കൂളിൽ അഭിമുഖത്തിനെത്തണം.

 തൃത്താല
മേഴത്തൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം സോഷ്യൽ സയൻസ്, അറബിക്, നാച്വറൽ സയൻസ്, ഫിസിക്കൽ എജ്യുക്കേഷൻ എന്നിവയിൽ താത്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ വ്യാഴാഴ്ച കാലത്ത് 11-ന് സ്‌കൂളിൽ അഭിമുഖത്തിനെത്തണം.

 പാലക്കാട്
ബിഗ് ബസാർ ഹൈസ്കൂളിൽ സാമൂഹ്യശാസ്ത്രം, ഫിസിക്കൽ സയൻസ് തസ്തികകളിൽ താത്കാലികാടിസ്ഥാനത്തിൽ അധ്യാപകരെ വേണം. അസ്സൽ രേഖകളുമായി 30-ന് 1.30-ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. ഫോൺ: 0491 2500166.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click