ഖത്തറിൽ നേഴ്സാവാം - നോർക്ക റൂട്ട്‌സ് മുഖേന ഖത്തറിൽ നഴ്‌സുമാർക്ക് അവസരം

ഖത്തറിൽ നേഴ്സാവാം

നോർക്ക റൂട്ട്‌സ് മുഖേന ഖത്തറിൽ നഴ്‌സുമാർക്ക് അവസരം

 
ഖത്തറിലെ നസീം അൽ റബീഹ് ആശുപത്രിയിലേയ്ക്ക് നഴ്‌സുമാർക്ക് നോർക്ക റൂട്‌സ് മുഖേന തൊഴിലവസരം. നഴ്‌സിംഗിൽ ബിരുദമോ (ബി എസ് സി) ഡിപ്ലോമയോ (ജി എൻ എം) ഉള്ള വനിതകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. ഒ. പി, അത്യാഹിതം, ഗൈനക്കോളജി, ഡെന്റൽ എന്നീ വിഭാഗങ്ങളിലൊന്നിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും 30 വയസ്സിൽ താഴെ പ്രായമുള്ളവർക്കാണ് അവസരം. ശമ്പളം 3640 ഖത്തർ റിയാൽ (ഏകദേശം 70,000 രൂപ). ഖത്തർ പ്രൊമട്രിക്കും ഡാറ്റഫ്‌ളൊയും ഉള്ളവർക്ക് മുൻഗണന. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബർ 17.  www.norkaroots.org ലൂടെ അപേക്ഷ സമർപ്പിക്കാം.  കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click